Advertisement

ഡബ്ല്യു.എം.എഫ് – അബീർ മെഡിക്കൽ ഗ്രൂപ്പ് ലഹരി വിരുദ്ധ ചിത്ര രചന മത്സര വിജയികളെ പ്രഖ്യാപിച്ചു

October 23, 2023
Google News 2 minutes Read
WMF - Abeer Medical Group Announces Winners of Anti-Drug Drawing Competition

അബീർ മെഡിക്കൽ ഗ്രൂപ്പ് നടത്തി വരുന്ന ലഹരി വിരുദ്ധ കംമ്പയിനിൻറെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷനുമായി സഹകരിച്ച് നടത്തിയ ലഹരി വിരുദ്ധ ചിത്ര രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നൂറോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ മേഘ സജീവ് കുമാർ ഒന്നാം സ്ഥാനവും, ഫിൽസ മൻസൂർ രണ്ടാം സ്ഥാനവും, റിമ ഫാത്തിമ മൂന്നാം സ്ഥാനവും നേടി.

മജീഷ്യനും, പ്രമുഖ മോട്ടിവേഷനൽ സ്പീക്കറുമായ പ്രൊ. ഗോപിനാഥ് മുതുകാടിനെ പങ്കെടുപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ ഇന്ത്യൻ ഇന്റർ നാഷണൽ സ്‌കൂളിൽ സംഘടിപ്പിച്ച ‘സന്തുഷ്ട കുടുംബം നാളെയുടെ ഭാവി’ എന്ന പരിപാടിയിൽ വെച്ച് അബീർ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അഹമദ് ആലുങ്ങൽ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

Story Highlights: WMF – Abeer Medical Group Announces Winners of Anti-Drug Drawing Competition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here