നേരിയ ഇടിവിന് ശേഷം വീണ്ടും സ്വര്‍ണവില ഉയര്‍ന്നു; ഇന്നത്തെ നിരക്കുകള്‍ അറിയാം…

തുടര്‍ച്ചയായ കുതിപ്പിന് ശേഷം ഇന്നലെ നേരിയ ശമനമുണ്ടായെങ്കിലും ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 5,655 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. (Gold rate hiked again today updates)
ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞിരുന്നത്. ഇന്നലെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 45080 രൂപയായിരുന്നു. ഇടിവുണ്ടായതോടെ സ്വര്‍ണം ഗ്രാമിന് 5635 രൂപയിലുമാണ് ഇന്നലെ വ്യാപാരം പുരോഗമിച്ചിരുന്നത്. ഇന്നലെ ഒഴികെ ഈ ആഴ്ച സ്വര്‍ണവില നല്ല കുതിപ്പിലാണ് മുന്നേറിയിരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5660 രൂപയായിരുന്നു വെള്ളിയാഴ്ച വില. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,280 രൂപയുമായിരുന്നു.
ഇസ്രയേല്‍-ഹമാസ് യുദ്ധസാഹചര്യത്തില്‍ അന്താരാഷ്ട്ര സ്വര്‍ണ്ണവില 1,950 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. 1931 ഡോളര്‍ വരെ പോയിരുന്ന സ്വര്‍ണ്ണവില കഴിഞ്ഞ രണ്ട് ദിവസമായി ചെറിയതോതില്‍ താഴ്ന്ന് 1910 ഡോളറിലേക്ക് എത്തിയതിനു ശേഷം വീണ്ടും 1940 ഡോളറില്‍ മുകളിലേക്ക് എത്തിയിരിക്കുകയാണ്. ബുധനാഴ്ച ഏഷ്യന്‍ സെഷനില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,940 ഡോളര്‍ ഉയര്‍ന്ന് വ്യാപാരം തുടര്‍ന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ പരമ്പരാഗത സുരക്ഷിത സ്വത്തായി സ്വര്‍ണ്ണത്തിന്റെ ഉയര്‍ന്ന ഡിമാന്‍ഡിന് കാരണമാകുകയായിരുന്നു.
Story Highlights: Gold rate hiked again today updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here