Advertisement

കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന

October 24, 2023
Google News 2 minutes Read
Kerala Congress M Student organization to be active in campuses

കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന. കോട്ടയത്ത് ചേര്‍ന്ന ജന്മദിനസമ്മേളനത്തിലാണ് കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ജോസ് കെ മാണി ആഹ്വാനം ചെയ്തത്. കെ എസ് സിയെ എസ്എഫ്‌ഐ ഒപ്പം കൂട്ടണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

ജോസ് കെ മാണി വിഭാഗം ഇടതു ചേരിയിലെത്തിയപ്പോള്‍ സ്വപ്നങ്ങളൊരുപാടുണ്ടായിരുന്നു കെഎസ് സിക്കും. എന്നാല്‍ മുന്നണി സംവിധാനത്തെ ക്യാമ്പസുകള്‍ക്ക് പുറത്ത് നിര്‍ത്തുന്ന സ്എഫ് ഐ ശൈലി കെ എസ് സിക്ക് തിരിച്ചടിയായി. സ്വാധീനമുള്ള ക്യാമ്പസുകളില്‍ പോലും കെഎസ്‌സിയെ എസ്എഫ്‌ഐ ഒറ്റപ്പെടുത്തുന്നെന്ന വിമര്‍ശനം കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ് സി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ക്യാമ്പസുകളില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ചു പോകണമെന്ന് ജോസ് കെ മാണി പറഞ്ഞു.

എന്നാല്‍, യൂണിയന്‍ പാനലില്‍ മറ്റൊരു സംഘടനക്ക് സീറ്റ് നല്‍കിയ ചരിത്രം എസ്എഫ്‌ഐക്കില്ല. കഴിഞ്ഞ ക്യാമ്പസ് ഇലക്ഷനിലും കെഎസ്‌സി മത്സരിച്ചത് സ്വതന്ത്രമായാണ്. എഐഎസ്എഫിനെ പോലും ക്യാമ്പസുകളില്‍ കൂടെ കൂട്ടാന്‍ തയ്യാറാവാത്ത എസ്എഫ്‌ഐ, കെഎസസിയുടെ വിഷയത്തില്‍ എന്ത് നിലപാടെടുക്കുമെന്നത് നിര്‍ണായകമാണ്.

Story Highlights: Kerala Congress M Student organization to be active in campuses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here