Advertisement

ആരാധക ആവേശം അതിരുവിട്ടു; ലോകേഷ് കനകരാജിന് പരുക്ക്; പ്രമോഷൻ പരിപാടികൾ റദ്ദാക്കി

October 24, 2023
3 minutes Read

തീയറ്ററുകളിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സിനിമയാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോ. ലിയോയുടെ വിജയം മലയാളികൾക്ക് ഒപ്പം ആഘോഷിക്കാൻ സംവിധായകൻ ലോകേഷ് കനകരാജ് ഇന്ന് കേരളത്തിലെത്തി.(lokesh kanagaraj injured in kerala palakkad)

ഇന്ന് രാവിലെ 10.30 ന് പാലക്കാട് അരോമ തിയേറ്ററിലും 12.15ൻ തൃശ്ശൂർ രാഗം തിയേറ്ററിലും എത്തുന്ന ലോകേഷ് വൈകീട്ട് 5 മണിക്ക് എറണാകുളം കവിത തിയേറ്ററിലും ആരാധകരെ കാണുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ലിയോ പ്രമോഷന് കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരുക്കേറ്റിരിക്കുകയാണ്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

പാലക്കാട് അരോമ തിയേറ്ററിൽ വെച്ചായിരുന്നു സംഭവം.അനിയന്ത്രിതമായ ജനക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് വളരെയേറെ കഷ്ടപ്പെട്ടു. കാലിന് പരുക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. കേരളത്തിലെ മറ്റു പ്രമോഷൻ പരിപാടികൾ ഇതോടെ റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. ലോകേഷ് തന്നെയാണ് വിവരം എക്സിലൂടെ പങ്കുവെച്ചത്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി, നിങ്ങളെ കാണാൻ ഞാൻ എന്തായാലും ഒരു ദിവസം തിരിച്ചുവരും. എന്നായിരുന്നു ലോകേഷ് എക്സിൽ കുറിച്ചത്.

Story Highlights: lokesh kanagaraj injured in kerala palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top