വിനായകന്‍ കലാകാരനല്ലേ, ഇത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി; പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍

നടന്‍ വിനായകനെതിരായ പൊലീസ് നടപടിയില്‍ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വിനായകന്റെ പ്രവൃത്തി ഒരു കലാപ്രവര്‍ത്തനമായി മാത്രം കണ്ടാല്‍ മതിയെന്നാണ് മന്ത്രിയുടെ പ്രതികരണം. വിനായകന്‍ ഒരു കലാകാരന്‍ അല്ലേ, ഇത് ഒരു കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി. കലാകാരന്മാര്‍ക്ക് ഇടയ്ക്കിടെ കലാപ്രവര്‍ത്തനം വരും.അത് പോലീസ് സ്റ്റേഷനായി പോയെന്നേയുള്ളൂനമ്മള്‍ അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്നും മന്ത്രി സജി ചെറിയാന്‍.നടന്‍ വിനായകന്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിലാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. (Minister Saji Cheriyan on Actor Vinayakan police station issue)
അതേസമയം വിനായകന് പോലീസ് നടപടിയില്‍ പരാതിയുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും വ്യക്തമാക്കി.പൊലീസ് സ്റ്റേഷനില്‍ എല്ലാവരും മാന്യമായി പെരുമാറണമെന്നും ഇ പി പറഞ്ഞു. അതിനിടെ നടന്‍ വിനായകനെ ഉമ തോമസ് ജാതീയമായി അധിക്ഷേപിച്ചു എന്ന് കാട്ടി എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ പരാതിയും ലഭിച്ചു. പഞ്ചായത്ത് മെമ്പറും പൊതുപ്രവര്‍ത്തകനുമായ കെറ്റി ഗ്ലിറ്ററാണ് പരാതി നല്‍കിയത്.
വിനായകന് വിഷയത്തില്‍ തെറ്റോ ശരിയോ എന്നുള്ളത് പോലീസുകാരുടെ അധിപനായ പിണറായി വിജയന്‍ തീരുമാനിക്കട്ടെ എന്ന് ഉമാ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. പലര്‍ക്കും പല രീതിയിലുള്ള നീതിയാണ് ഇവിടെ ലഭിക്കുന്നത് എന്നും ഉമാ തോമസ് കുറ്റപ്പെടുത്തി.തനിക്കെതിരെ മുന്‍പും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ട് പരാതി നല്‍കിയപ്പോള്‍ ഒരു നടപടി പോലും ഉണ്ടായില്ല എന്നും എംഎല്‍എ പറഞ്ഞു.
Story Highlights: Minister Saji Cheriyan on Actor Vinayakan police station issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here