Advertisement

‘യുഎന്നില്‍ നിന്ന് വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് അറിഞ്ഞില്ല’; ശശി തരൂരിനെതിരെ എസ്‌കെഎസ്എസ്എഫ്

October 26, 2023
3 minutes Read
SKSSF leader against Shashi Tharoor on his statement against Hamas

മുസ്ലിംലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ എം.പി നടത്തിയ പരാമര്‍ശത്തിന് എതിരെ എസ്‌കെഎസ്എസ്എഫ്. ഇസ്രയേലിനെതിരെ നടന്നത് ഭീകരക്രമണമെന്ന ശശി തരൂരിന്റെ പരാമര്‍ശം അത്ഭുതപ്പെടുത്തിയെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭയില്‍ നിന്ന് ശശി തരൂര്‍ വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ വൈകി എന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. (SKSSF leader against shashi tharoor on his statement against Hamas)

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഏതാനും ദിവസം മുമ്പ് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഫലസ്തീന് അനുകൂലമായി പ്രമേയം അവതരിപ്പിച്ചപ്പോള്‍ അതിനെ ശശി തരൂര്‍ ശക്തമായി എതിര്‍ത്തതായി അറിയാന്‍ കഴിഞ്ഞു. രമേശ് ചെന്നിത്തല അനുകൂലമായി വാദിച്ചതിനൊടുവിലാണത്രേ പ്രമേയം അംഗീകരിക്കപ്പെട്ടത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഗാന്ധിജിയും നെഹ്‌റുവും മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാറും പാര്‍ടി നേതൃത്വവും ഇക്കാലമത്രയും ഫലസ്തീന്‍ ജനതയോട് കൂടെ നില്‍ക്കുകയും ഇസ്രയേല്‍ ഭീകരതയെ തള്ളിപ്പറഞ്ഞവരുമാണ്.

ഇതില്‍ നിന്ന് ഭിന്നമായി ശശി തരൂര്‍ പോലുള്ള ഒരാളില്‍ നിന്നുണ്ടായ പരാമര്‍ശം അത്ഭുതപ്പെടുത്തി. ഐക്യരാഷ്ട്രസഭയില്‍ ഉദ്യോഗസ്ഥനായിട്ടുണ്ടെങ്കിലും വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയി.

Story Highlights: SKSSF leader against Shashi Tharoor on his statement against Hamas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top