Advertisement

ഇളയ ദളപതിയോടുള്ള കടുത്ത ആരാധന; വിജയ് കഥാപാത്രങ്ങളെ ക്യാൻവാസിലാക്കി ബൈജു

October 27, 2023
Google News 3 minutes Read

തമിഴ് സൂപ്പർ താരം വിജയ്‌യുടെ 67 ചിത്രങ്ങളിലെയും കഥാപാത്രങ്ങളെ ക്യാൻവാസിലാക്കി ആരാധകൻ. വിജയുടെ ആദ്യ ചിത്രമായ നാളയ തീർപ്പ് മുതൽ പ്രദർശനം തുടരുന്ന ലിയോ വരെയുണ്ട് ആരാധകനായ ബൈജുവിന്റെ ക്യാൻവാസിൽ. പെയിന്റിംഗ് തൊഴിലാളിയായ ബൈജു കഴിഞ്ഞ വർഷം വിജയുടെ പിറന്നാളിൽ തുടങ്ങിയതാണ് ഈ ശ്രമം. 16 മാസത്തിന് ശേഷം പൂർത്തീകരിച്ചു.(Baiju has put all the characters of vijay on canvas)

കാസർഗൊഡ് ബേക്കൽ പള്ളിക്കര സ്വദേശിയാണ് ബൈജു. വരച്ച ചിത്രങ്ങളെല്ലാം വിജയ്ക്ക് സമ്മാനിക്കണമെന്നാണ് ബൈജുവിന്റെ ആഗ്രഹം. ചെറുപ്പത്തിൽ വീടിന് തൊട്ടടുത്തുള്ള ആഞ്ജനേയ തീയറ്ററിലെ സ്‌ക്രീനിൽ കണ്ടുതുടങ്ങിയതാണ് ബൈജു വിജയെ. ആ തിയേറ്റർ ഇന്നില്ലെങ്കിലും വിജയ്‌യോടുള്ള ആരാധനയ്ക്കും സ്നേഹത്തിനും ഒരു മാറ്റവുമില്ല.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

വിജയ് എന്ന പേരിനെ ബൈജു നെഞ്ചോട് ചേർത്തു. ഓരോ വിജയ് ചിത്രവും റിലീസ് റിലീസ് ദിവസം തന്നെ കാണും. ഹൃദയസംബന്ധമായ അസുഖം മൂലം ഒരു വർഷത്തോളമായി വിശ്രമത്തിലാണ് ബൈജു. ഇക്കാലയളവിലാണ് ചിത്ര രചന പൂർത്തിയാക്കിയത്.

Story Highlights: Baiju has put all the characters of vijay on canvas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here