Advertisement

താളമേള പെരുമയില്‍ ‘തിറയാട്ടം’ തീയറ്ററുകളില്‍

October 27, 2023
1 minute Read
Thirayattam movie released today

തെയ്യം പ്രമേയമായി സജീവ് കിളികുലം സംവിധാനം ചെയ്ത സിനിമ തിറയാട്ടം സിനിമ റിലീസ് ചെയ്തു. ജിജോ ഗോപി നായകനായ ചിത്രത്തില്‍ 24 അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ദീപക് ധര്‍മ്മടം ശ്രദ്ധേയ വേഷത്തിലെത്തുന്നു. തെയ്യം പഠിപ്പിക്കുന്ന കല്ലാടി നാണു ആശാന്‍ എന്ന വേഷമാണ് ആണ് ദീപക് ധര്‍മ്മടം ചെയ്തത്.

വടക്കന്‍ മലബാറില്‍ നടന്ന സംഭവകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് തിറയാട്ടം. വിശ്വന്‍ മലയന്‍ എന്ന കഥാപാത്രത്തെയാണ് ജിജോ ഗോപി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് സജീവ് കിളികുലമാണ്. എആര്‍ മെയിന്‍ ലാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി എ ആര്‍ ആണ് നിര്‍മാണം. ഛായാഗ്രഹണം: പ്രശാന്ത് മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രമോദ് പയ്യോളി, അസോസിയേറ്റ് ക്യാമറാമാന്‍: അജിത്ത് മൈത്രേയന്‍, എഡിറ്റിംഗ്: രതീഷ് രാജ്, സൗണ്ട് ഡിസൈനര്‍: രംഗനാഥ് രവി, വസ്ത്രാലങ്കാരം: വാസു വാണിയംകുളം.

Story Highlights:Thirayattam movie released today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top