ഐമ ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങി ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍

ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഫ്‌ലവേഴ്‌സ് മാനേജിംഗ് ഡയറക്ടറും ട്വന്റിഫോര്‍ ചീഫ് എഡിറ്ററുമായ ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഏറ്റുവാങ്ങി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. കോഴിക്കോട് ടാഗോള്‍ ഹാളിലാണ് പുരസ്‌കാര വിതരണം നടന്നത്.
ഇതടക്കം ഐമയുടെ മൂന്ന് ദൃശ്യമാധ്യമ പുരസ്‌കാരങ്ങളാണ് ട്വന്റിഫോറിന് ലഭിച്ചത്. ട്വന്റിഫോര്‍ ന്യൂസ് എഡിറ്റര്‍ സുജയ പാര്‍വതി മികച്ച വാര്‍ത്താവതാരകയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച അഭിമുഖത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായ ട്വന്റിഫോര്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ദീപക് ധര്‍മ്മടവും പുരസ്‌കാരം സ്വീകരിച്ചു.
Story Highlights: aima icon of the year award R Sreekandan Nair
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here