Advertisement

‘ഇത്തരം വൃത്തികേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കണം; സുരേഷ് ഗോപി നിരുപാധികം മാപ്പ് പറയണമെന്ന് ആനി രാജ

October 28, 2023
2 minutes Read
Annie Raja wants Suresh Gopi to apologize to women journalist

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ബി ജെ പി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപിക്കെതിരെ സിപിഐ നേതാവ് ആനി രാജ. വിഷയത്തെ വളരെ ഗൗരവത്തില്‍ തന്നെ പൊലീസ് കാണണമെന്നും സുരേഷ് ഗോപി നിരുപാധികം മാപ്പ് പറയണമെന്നും ആനി രാജ ട്വന്റിഫോറിനോട് പറഞ്ഞു.

പിതൃവാത്സല്യത്താലാണ് യുവതിയുടെ തോളില്‍ പിടിച്ചതെന്നാണ് സുരേഷ് ഗോപി വിശദീകരിക്കുന്നത്. മകള്‍ ആയാലും ആരായാലും അനിഷ്ടം പ്രകടിപ്പിച്ച് പിന്നോട്ട് പോകുന്ന പെണ്‍കുട്ടിയോട് വീണ്ടും അങ്ങനെ ചെയ്യുന്നത് തെറ്റാണ്. പൊലീസ് ഇത്തരം കാര്യങ്ങളില്‍ സ്വമേധയാ നടപടിയെടുക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം കുറ്റങ്ങള്‍ക്കും വൃത്തികേടുകളും ഇനിയും ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ കര്‍ശന നടപടിയെടുക്കണം. എന്തെങ്കിലും ചെയ്തിട്ട് മാപ്പ് പറയുന്നു. ഇത്തരം കുറ്റങ്ങളാണ് വലിയ വലിയ ക്രൈമുകളിലേക്ക് നയിക്കുന്നതെന്നും ആനി രാജ പ്രതികരിച്ചു.

സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക നിയമനടപടി സ്വീകരിക്കും. മാധ്യമ പ്രവര്‍ത്തകയും മാധ്യമ സ്ഥാപനവും നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നു. മാധ്യമ പ്രവര്‍ത്തക സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കും.

Read Also: സുരേഷ് ഗോപി ഇപ്പോള്‍ സഞ്ചരിക്കുന്നത് മുഴുവന്‍ ട്രാക്ക് തെറ്റിയാണ്; കെ മുരളീധരൻ

കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. അവര്‍ അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിവാദമായതോടെ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തി.മാപ്പ് പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളിലും കുറിപ്പിട്ടു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി.

Story Highlights: Annie Raja wants Suresh Gopi to apologize to women journalist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top