പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ന്യൂയോര്‍ക്കില്‍ യുദ്ധവിരുദ്ധ റാലി; 200 പേര്‍ അറസ്റ്റില്‍

പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക് ഗ്രാന്റ് സെന്ററില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. നഗരത്തിലെ പ്രധാന ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബായ ഗ്രാന്റ് സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നടന്ന റാലിയില്‍ പലസ്തീനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടും യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചുമാണ് പ്രകടനം നടന്നത്.(Anti-War Rally in New York in Solidarity with Palestine 200 people arrested)
ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് റാലി ആവശ്യപ്പെട്ടു. കറുത്ത ടി ഷര്‍ട്ടുകള്‍ ധരിച്ചാണ് പ്രതിഷേധക്കാര്‍ റാലിയില്‍ പങ്കെടുത്തത്. ആയുധങ്ങള്‍ വേണ്ട, യുദ്ധം വേണ്ട, വെടിനിര്‍ത്തലിന് വേണ്ടിയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു പ്രതിഷേധങ്ങളിലെ മുദ്രാവാക്യം.
Jews have taken over New York's Grand Central Station to demand #CeasefireNOW and rights for #Palestinians. Thanks @JvpAction @jvplive @jvpliveNY!! pic.twitter.com/vce42tiOvn
— Nora Lester Murad (@NoraInPalestine) October 27, 2023
യുദ്ധവിരുദ്ധ സംഘടനയായ ജൂത വോയ്സ് ഫോര്‍ പീസ് (ജെവിപി) ആണ് പ്രതിഷേധ പ്രകടനവും റാലിയും സംഘടിപ്പിച്ചത്. ആയിരത്തിലധികം പേര്‍ പങ്കെടുത്ത റാലിയില്‍ 200ഓളം പേരെ അറസ്റ്റ് ചെയ്‌തെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. മെഴുകുതിരികള്‍ കത്തിച്ചും യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ത്ത് വേണ്ടി കൂട്ടമായി പ്രാര്‍ത്ഥന ചൊല്ലിയുമായിരുന്നു പരിപാടി. പലസ്തീനികളുടെ ജീവിതവും ഇസ്രയേലികളും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നെന്നും എല്ലാവര്‍ക്കും നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവ നേടാനാകണമെന്നും സംഘാടകര്‍ പറഞ്ഞു.
Story Highlights: Anti-War Rally in New York in Solidarity with Palestine 200 people arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here