ലൈവ് പാടവെ ദേഹത്തേക്ക് പണം വലിച്ചെറിഞ്ഞ് ആരാധകൻ, പാട്ട് നിർത്തി മറുപടി നൽകി ഗായകൻ ആതിഫ് അസ്‌ലം

വേദിയിൽ പാട്ട് പാടുന്നതിനിടെ പാകിസ്താൻ ഗായകൻ ആതിഫ് അസ്‌ലമിന്റെ ദേഹത്തേക്ക് പണം വലിച്ചെറിഞ്ഞ് ആരാധകൻ. യുഎസിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. പാട്ട് കേട്ട് ആവേശഭരിതനായ ആരാധകർ ഗായകന് നേരെ നോട്ടുകള്‍ വലിച്ചെറിഞ്ഞു.(Atif Aslam Pauses Concert Mid-Way)
ഉടന്‍ തന്നെ പാട്ട് നിർത്തിയ നിർത്തിയ ആതിഫ്, ആ പണം അർഹതപ്പെട്ട ഏതെങ്കിലും പാവപ്പെട്ടവർക്കു കൊടുക്കണമെന്നും ഇങ്ങനെ വലിച്ചെറിയുന്നത് പണത്തോടുള്ള അനാദരവാണെന്നും പറഞ്ഞു. പിന്നാലെ പാട്ട് തുടരുകയും ചെയ്തു.‘സുഹൃത്തേ’ എന്ന് അഭിസംബോധന ചെയ്താണ് ആതിഫ് ആരാധകനു സ്നേഹോപദേശം നൽകിയത്. സംഭവത്തിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായി.
ദേഷ്യപ്പെടാതെ സൗമ്യതയോടെ കാര്യങ്ങൾ പറഞ്ഞു കൊടുത്ത ആതിഫ് അസ്‌ലം പ്രശംസാ യോഗ്യനാണെന്ന് ആരാധകർ കുറിക്കുന്നു. ആതിഫിന്റെ ഉചിതമായ പ്രതികരണം മാതൃകാപരമാണെന്നു ചൂണ്ടിക്കാണിച്ച് ഒരു ആരാധകന്‍ തന്നെയാണ് അദ്ദേഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
Story Highlights: Atif Aslam Pauses Concert Mid-Way
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here