സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി പ്രധാന അധ്യാപിക മുറിച്ചതായി പരാതി

സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി പ്രധാന അധ്യാപിക മുറിച്ചതായി പരാതി. കാസർഗോഡ് കോട്ടമല എംജിഎംഎ സ്കൂളിൽ ഈ മാസം 19നാണ് സംഭവം നടന്നത്. സംഭവത്തിൽ രക്ഷിതാവിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും നോക്കിനിൽക്കെയാണ് പ്രധാന അധ്യാപിക മുടി മുറിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Story Highlights: Complaint that headmistress cut Dalit student’s hair in school assembly
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here