Advertisement

പാലക്കാട് പ്രവാസി അസോസിയേഷൻ മെ​ഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

October 28, 2023
Google News 0 minutes Read

പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ ബ്ലഡ് ഡോണോർസ് കേരള ബഹറിൻ ചാപ്റ്ററുമായി സഹകരിച്ചുകൊണ്ട് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിൽപരം രക്‌തദാതാക്കൾ പങ്കെടുത്ത ചടങ്ങ് ഇരുപത്തഞ്ചാം രക്തദാനം നടത്തിയ പാലക്കാട് പ്രവാസി അസോസിയേഷൻ അംഗം ഇടത്തൊടി ഭാസ്‌കരൻ നിർവഹിച്ചു.

ധന്യ വിനയൻ നയിച്ച ക്യാമ്പ്, കൺവീനെർമാരായ സതീഷ് ,അബ്ദുൽ ഹക്കിം എന്നിവർ നിയന്ത്രിച്ചു. ഇനിയും ഇതുപോലുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്ന് പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരികളായ സി .ജയശങ്കർ, ശ്രീധർ തേറമ്പിൽ, ദീപക് മേനോൻ എന്നിവർ ആശംസിച്ചു.

ബ്ലഡ് ഡോണോർസ് കേരള ബഹറിൻ ചാപ്റ്റർ ചെയർമാൻ കെ ടി സലിം മറ്റു ഭാരവാഹികളായ റോജി ജോൺ,ഫിലിപ്പ് വർഗീസ് ,സുരേഷ് പുത്തൻവിളയിൽ, ജിബിൻ, നിതിൻ, അസീസ് പള്ളം, ഗിരീഷ്, രേഷ്‌മ സലീന, ഫാത്തിമ, പ്രവീഷ് തുടങ്ങിയവരും പങ്കെടുത്തു. കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ സ്റ്റാഫ് അംഗങ്ങൾക്ക് അസോസിയേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here