കളമശേരി സ്‌ഫോടന സ്ഥലത്ത് കരിമരുന്ന് സാന്നിധ്യം; ഭീകരാക്രമണസാധ്യത തള്ളാതെ കേന്ദ്രഏജന്‍സികള്‍

കളമശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരാളുടെ മരണത്തിനിരയാക്കിയ സ്‌ഫോടനത്തില്‍ സംഭവസ്ഥലത്ത് കരിമരുന്നിന്റെ സാന്നിധ്യം. വിദഗ്ധസംഘം കരിമരുന്നിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. അഗ്നിബാധയുണ്ടാക്കുന്ന ലഘു സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച എന്‍ഐഎ, എന്‍എസ്ജി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭീകരാക്രമണ സാധ്യത തള്ളിയിട്ടില്ല. (Gun powder samples collected from Kalamassery blast spot)
നിലവില്‍ എന്‍ഐഎ കൊച്ചി യൂണിറ്റും ഇന്റലിജന്‍സ് ബ്യൂറോ സംഘവും സംഭവസ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ഐഇഡിയ്ക്ക് സമാനമായ അതിനേക്കാല്‍ പ്രഹരശേഷി കുറഞ്ഞ വസ്തു ഉപയോഗിച്ചെന്ന് പൊട്ടിത്തെറി നടന്നെന്നാണ് പ്രാഥമിക നിഗമനം. നടന്നത് ബോംബാക്രമണമെന്ന പ്രാഥമിക സംശയമാണ് നിലനില്‍ക്കുന്നത്.
രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് കന്‍വെന്‍ഷന്‍ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ കന്‍വെന്‍ഷന്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.
പൊട്ടിത്തെറിയില്‍ 35 പേര്‍ക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 35 പേരെയും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് പേര്‍ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. പൊട്ടിത്തെറിയില്‍ മരിച്ച സ്ത്രീയെ തിരിച്ചറഞ്ഞിട്ടില്ല. കൂടുതല്‍ പേര്‍ക്ക് പരുക്കുണ്ടെങ്കില്‍ ആവശ്യമെങ്കില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. കോട്ടയത്തെ ബേണ്‍സ് യൂണിറ്റും സജ്ജമാണ്.
Story Highlights: Gun powder samples collected from Kalamassery blast spot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here