ഗൂഡല്ലൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു
തമിഴ്‌നാട് ഗൂഡല്ലൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. കെജി പെട്ടി സ്വദേശി ഈശ്വരന്‍ ആണ് മരിച്ചത്. മേഘമല കടുവാസങ്കേതത്തില്‍ വണ്ണാത്തിപ്പാറയിലാണ് സംഭവം. കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വിശദീകരണം.(Man shot dead by forest officer in Gudalur)
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കടുവാസങ്കേതത്തിനുള്ളില്‍ വേട്ടയ്ക്ക് കയറിയതാണ് ഈശ്വരന്‍ എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാളെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് വിവരം. ഈ സമയം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വനംവകുപ്പ് വിശദീകരിക്കുന്നു.
അതേസമയം കടുത്ത പ്രതിഷേധത്തിലാണ് കൊല്ലപ്പെട്ട ഈശ്വരന്റെ ബന്ധുക്കള്‍. സ്വന്തം സ്ഥലത്ത് നില്‍ക്കുമ്പോഴായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആക്രമിച്ചതെന്നും മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഈശ്വരന്റെ മൃതദേഹം തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Story Highlights: Man shot dead by forest officer in Gudalur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here