Advertisement

പ്രൗഢമായി പ്രവാസി സാഹിത്യോത്സവിന് സമാപനം: മുഹറഖ് സോൺ ജേതാക്കൾ

October 29, 2023
Google News 1 minute Read
Gulf news

രിസാല സ്റ്റഡി സർക്കിൾ ബഹ്‌റൈൻ നാഷനൽ കമ്മറ്റി സംഘടിപ്പിച്ച പതിമൂന്നാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സാംസ്കാരിക സമ്മേളനത്തോടെ സമാപിച്ചു. ബഹ്റൈനിലെ മൂന്ന് സോണുകളിൽ നിന്നായി നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. ദഫ് മുട്ട്, ഖവാലി, സൂഫി ഗീതം, മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, പ്രസംഗം, പ്രബന്ധം, കഥാ – കവിതാ രചന, മാഗസിൻ ഡിസൈൻ തുടങ്ങിയ 67 ഇന മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി നടന്നു. ആർ എസ് സിയുടെ ഘടകങ്ങളായ യൂണിറ്റിലെ മത്സരം കഴിഞ് സെക്ടറിലും ശേഷം സോണിലും ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് പാകിസ്താൻ ക്ലബിൽ രണ്ട് വേദികളിലായി നടന്ന നാഷനൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്.

361 പോയിന്റുകൾ നേടി മുഹറഖ് സോൺ സാഹിത്യോത്സവ് ജേതാക്കളായി. 311 പോയിന്റുകൾ നേടിയ മനാമ സോൺ രണ്ടാം സ്ഥാനത്തിനും 242 പോയിന്റുകൾ നേടിയ റിഫ സോൺ മൂന്നാം സ്ഥാനത്തിനും അർഹരായി. സാഹിത്യോത്സവ് വേദിയിൽ പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ സദസ്സും പ്രാർത്ഥനയും നടന്നു.

മത്സരങ്ങൾക്ക് സമാപനം കുറിച്ച് രാത്രി നടന്ന സാംസ്കാരിക സമ്മേളനം സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ഹകീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫി.ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ സുപ്രിം സുന്നി ശരീഅ കോടതിയിലെ ചീഫ് ജസ്റ്റിസ്‌ ഡോക്ടർ ഇബ്രാഹിം റാഷിദ്‌ അൽ മുറൈഖി മുഖ്യാതിഥിയായിരുന്നു . മർകസ്.പി.ആർ.മർസൂഖ് സഅദി പാപ്പിനിശേരി സന്ദേശ പ്രഭാഷണം നടത്തി. ശൈഖ് മുഹ്സിൻ ബഹ്‌റൈൻ , അഡ്വ: എം. സി.അബ്ദുൽ കരീം ഹാജി,സാമൂഹിക പ്രവർത്തകരായ ഗഫൂർ കൈപ്പമംഗലം,നിസാർ കൊല്ലം, അസീസ് ഏഴംകുളം, മാധ്യമ പ്രവർത്തകൻ പ്രവീൺ കൃഷണ , ജമാൽ വിട്ടൽ.,അബൂബക്കർ ലത്വീഫി , അബ്ദുൾ മജീദ് ഫൈസി, അബ്ദു റഹീം സഖാഫി വരവൂർ, വി. പി. കെ. മുഹമ്മദ്, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു.

ഐ.സി.എഫ് നേതാക്കളായ വി. പി. കെ. അബൂബക്കർ ഹാജി, റഫീഖ് ലതീഫി വരവൂർ, ഷാനവാസ് മദനി, ഷമീർ. പന്നൂർ, നൗഫൽ മയ്യേരി, മമ്മൂട്ടി മുസ്ല്യാർ , ഷിഹാബുദ്ധീൻ സിദ്ദീഖി, മുസ്ഥഫ ഹാജി കണ്ണപുരം , സിയാദ് വളപട്ടണം എന്നിവർ വിജയി കൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സയ്യിദ് ബാഫഖി തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. കലാലയം സെക്രട്ടറി റഷീദ് തെന്നല സ്വാഗതവും അശ്റഫ് മങ്കര നന്ദിയും പറഞ്ഞു.

മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ ഉച്ചക്ക് ഒരു മണി മുതൽ രണ്ടു വേദികളിലായി നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം അർ എസ്. സി. ചെയർമാൻ മുനീർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ സി എഫ് നാഷനൽ ദഅവ സെക്രട്ടറി ക്രട്ടറി അബുദുസ്സമദ് കാക്കടവ് ഉദ്ലാടനം ചെയ്തു. അബ്ദുൾ സലാം മുസ്ലിയാർ കോട്ടക്കൽ, അസീസ് ചെറുമ്പ, അബ്ദുള്ള രണ്ടത്താണി, ജാഫർ ശരീഫ് , ജാഫർ പട്ടാമ്പി, സുനീർ നിലമ്പൂർ, അഷ്ഫാഖ് മണിയൂർ എന്നിവർ സംസാരിച്ചു.

Story Highlights: Pravasi Literature Festival ends

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here