‘സുരേഷ് ഗോപിയുടെത് നല്ല പൊതുപ്രവര്‍ത്തകന് ചേര്‍ന്ന പ്രവര്‍ത്തിയല്ല’; മാധ്യമപ്രവര്‍ത്തകക്ക് പിന്തുണയുമായി വനിതാലീഗ്

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയെ അനുവാദമില്ലാതെ സ്പര്‍ശിച്ച സംഭവത്തില്‍ പ്രതികരണവുമായി വനിതാലീഗ്.സുരേഷ് ഗോപിയുടെത് നല്ല പൊതുപ്രവര്‍ത്തകന് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജിത നൗഷാദ് പ്രതികരിച്ചു.
മാധ്യമപ്രവര്‍ത്തകയുടെ ആത്മാഭിമാനത്തെ ലംഘിക്കുന്ന തരത്തിലാണ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തി.
ആമ്മയാണ്,സഹോദരിയാണ് എന്ന ടാഗ് നല്‍കി സ്ത്രീകളെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നത് നല്ല രീതിയല്ല. സുരേഷ്‌ഗോപി ആത്മാര്‍ത്ഥമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും ഷാജിത നൗഷാദ് ആവശ്യപ്പെട്ടു.
അതേസമയം മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന് ശേഷം തുടർ നടപടികളിലേക്ക് കടക്ക് പൊലീസ് കടക്കും.
മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് ഇന്നലെ നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വർഷം തടവോ അല്ലെങ്കിൽ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.
Story Highlights: Vanitha League supports the woman journalist in Suresh Gopi’s case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here