ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടു; കുവൈറ്റിൽ മലയാളി നഴ്‌സിനെ പുറത്താക്കി

ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിന് കുവൈറ്റിൽ മലയാളി നഴ്‌സിനെ പുറത്താക്കി. മറ്റൊരു മലയാളി നഴ്‌സിനെ പുറത്താക്കാൻ നടപടി സ്വീകരിച്ചുവരികയാണ്. ഇത്തരം പ്രതികരണം നടത്തുന്നതിൽ നിന്ന് ആളുകൾ പിന്മാറണോ എന്നതിൽ അഡൈ്വസറി ഇറക്കാൻ ഭരണകൂടം ആലോചിക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. ( malayalee nurse expelled in kuwait for social media post supporting Israel )
കഴിഞ്ഞ ആഴ്ചയാണ് അഭിഭാഷകൻ അലി ഹബാബ് അൽ ദുവൈഖ് പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഇവർക്ക് എതിരെ പരാതി നൽകിയത്. ഈ മാസം ആദ്യം ഗസയിലെ ആശുപത്രിൽ നടന്ന ബോംബാക്രമണത്തെയും പലസ്തീൻ കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ച് കൊണ്ട് സോഷ്യൽ മീഡിയയിലെ അകൗണ്ട് വഴി മലയാളിയായ യുവതി പോസ്റ്റിട്ടിരുന്നു. ഇത് ഇസ്രായീലിനോട് കുവൈത്ത് സ്വീകരിക്കുന്ന പൊതു നിലപാടുകൾക്ക് വിരുദ്ധവും കുവൈത്ത് ഭരണകൂടത്തോടുള്ള വെല്ലു വിളിയുമാണെന്നും അഭിഭാഷകൻ പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ആദ്യ പരാതിയാണ് ഇത്. കുവൈറ്റിൽ മുബാറക് അൽ കബീർ ആശുപത്രിയിൽ ജോലി ചെയ്യുന്ന പത്തനം തിട്ട ജില്ലാക്കാരിയായ നഴ്‌സിനെയാണ് പുറത്താക്കിയത്. മുബാറക് അൽ കബീർ ആശുപത്രിയിൽ വാർഡ് 18 ൽ ജോലി ചെയ്തിരുന്ന ഇവർ ഭർത്താവും രണ്ട് മക്കൾക്കും ഒപ്പം കുവൈത്തിൽ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു.
ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശം പലസ്തീൻ ജനതയ്ക്കുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്ന രാജ്യമാണ് കുവൈറ്റ്. ജെറുസലേമിലെ അൽ അഖ്‌സ പള്ളിക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണം അന്താരാഷ്ട്ര നിയമത്തിന് കീഴിൽ വരുന്നതാണെന്നും അറബ് രാജ്യങ്ങൾ പലസ്തീനിയൻ ജനതയുടെ ചെറുത്ത് നിൽപ്പിന് പിന്തുണ നൽകണമെന്നും കുവൈറ്റ് വ്യക്തമാക്കിയിരുന്നു.
ഖത്തറിനും പലസ്തീൻ അനുകൂല നിലപാടാണ് ഉള്ളത്. ഇസ്രയേലിനും ഹമാസിനുമിടയിലെ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തർ. ദോഹയിൽ ഹമാസ് ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ദോഹയിലെ ഹമാസ് ാേഫിസ് അടച്ചുപൂട്ടണമെന്ന പശ്ചാത്യ രാജ്യങ്ങളുടെ ആവശ്യം ഖത്തർ നിരാകരിച്ചിരുന്നു. ഹമാസ് പ്രതിനിധികളുമായുള്ള ആവശ്യത്തിനായി ദോഹയിലെ ഹമാസ് ഓഫിസ് പ്രവർത്തിക്കണമെന്നാണ് ഖത്തറിന്റെ വാദം.
പലസ്തീനികളെ കൊന്നൊടുക്കാനുള്ള അവകാശം ഇസ്രയേലിന് ഇല്ലെന്ന് ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമാദ് അൽ താനി പറഞ്ഞിരുന്നു. പലസ്തീനികളുടെ ജീവന് വിലയില്ലെന്ന, അവിടുത്തെ കുട്ടികൾക്ക് പേരോ മുഖമോ ഇല്ലെന്ന തരത്തിലുള്ള ലോകത്തിന്റെ ഇരട്ടത്താപ്പ് അനുവദിക്കാനാകില്ലെന്നും ഖത്തർ എമിർ വ്യക്തമാക്കിയിരുന്നു.
Story Highlights: malayalee nurse expelled in kuwait for social media post supporting Israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here