Advertisement

കള്ളപ്പണം വെളുപ്പിക്കൽ: പഞ്ചാബിൽ ഇഡി റെയ്ഡ്

October 31, 2023
Google News 1 minute Read
Probe agency ED raids multiple locations in Punjab

പഞ്ചാബിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് റെയ്ഡ്. എഎപി എംഎൽഎ കുൽവന്ത് സിങ്ങിന്റെ വസതിയിൽ ഉൾപ്പെടെ പരിശോധന നടക്കുന്നുണ്ട്. എന്നാൽ ഡൽഹി എക്സൈസ് അഴിമതിയുമായി റെയ്ഡിന് ബന്ധമില്ലെന്ന് ഇഡി. ചൊവ്വാഴ്ച പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. മൊഹാലി, അമൃത്സർ, ലുധിയാന എന്നിവിടങ്ങളിൽ ഫെഡറൽ അന്വേഷണ ഏജൻസി സംഘമെത്തി. കേന്ദ്ര അർദ്ധസൈനിക സേനാംഗങ്ങളുടെ അകമ്പടിയോടെ പരിശോധന നടക്കുന്നത്.

Story Highlights: Probe agency ED raids multiple locations in Punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here