സംഗീതജ്ഞ ഡോ.ലീല ഓംചേരി അന്തരിച്ചു

സംഗീതജ്ഞയും ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ഡോ.ലീല ഓംചേരി അന്തരിച്ചു. 94 വയസായിരുന്നു. പ്രശസ്ത നാടകകൃത്ത് ഓംചേരി എന്‍ എന്‍ പിള്ളയുടെ ഭാര്യയാണ്. 2009ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.
കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളായി ജനനം. കര്‍ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എംഎയും പിഎച്ച്ഡിയും നേടി. ഡല്‍ഹി സര്‍വ്വകലാശാലയില്‍ അധ്യാപികയായിരുന്നു. പ്രശസ്ത ഗായകന്‍ പരേതനായ കമുകറ പുരുഷോത്തമന്‍ സഹോദരനാണ്.
ക്ലാസിക്കല്‍ കലാരൂപങ്ങളെ കുറിച്ചുള്ള നിരവധി ഗവേഷണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് ഡോ.ലീല ഓംചേരി. കേരളത്തിലെ ലാസ്യരചനകള്‍, ദി ഇമ്മോര്‍ട്ടല്‍സ് ഓഫ് ഇന്ത്യന്‍ മ്യൂസിക്(ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം), ഗ്ലീനിങ്സ് ഓഫ് ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്ട് സ്റ്റഡീസ് ഇന്‍ ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് അലൈഡ് ആര്‍ട്ട്സ്എന്നിവയാണു പ്രധാന കൃതികള്‍.
കേരളസംഗീതനാടക അക്കാദമി ഫെലോഷിപ്പ് (1990), പദ്മശ്രീ (2009),യു.ജി.സി.യുടെ നാഷണല്‍ അസോഷ്യേറ്റ് അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
Story Highlights: Dr Leela Omchery passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here