Advertisement

‘സംഘാടകരോട് ചോദിക്കൂ’, കേരളീയം പരിപാടിയിൽ ക്ഷണിക്കാത്തതിൽ നീരസം പ്രകടമാക്കി ഗവർണർ

November 1, 2023
Google News 2 minutes Read
Governor expressed his displeasure at not being invited to 'Keraleeyam'

കേരളീയം പരിപാടിയിൽ ക്ഷണിക്കാത്തതിൽ നീരസം പ്രകടമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളീയത്തിലേക്ക് ക്ഷണിച്ചോയെന്നത് സംഘാടകരോട് ചോദിക്കണം. മാധ്യമങ്ങൾക്ക് എപ്പോഴും സമീപിക്കാൻ കഴിയുന്ന ഒരാളാണ് താനെന്നു കരുതി അതൊരു അവസരമാക്കി എടുക്കരുതെന്നും മറ്റുള്ളവർ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

പ്രൗഡഗംഭീരമായ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഥമ കേരളീയം വാരാഘോഷം ഉദ്ഘാടനം ചെയ്തത്. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയ സിനിമാ താരങ്ങളും വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള, വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Read Also: ‘ഞാൻ ചെയ്തതൊന്നും ജനപ്രിയ സിനിമകളല്ലേ ?’; കേരളീയം പരിപാടിയിൽ തന്റെ സിനിമകളില്ലാത്തതിൽ ദുഃഖം രേഖപ്പെടുത്തി ബാലചന്ദ്ര മേനോൻ

കേരളം ആര്‍ക്കും പിന്നിലല്ലെന്ന ആത്മാഭിമാനത്തിന്റെ പതാക ഉയര്‍ത്താന്‍ മലയാളികള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളം ലോകത്തിന് ഒപ്പം സഞ്ചരിക്കുന്നു എന്ന യാഥാര്‍ഥ്യം ലോകത്തെ അറിയിക്കുക എന്നതാണ് കേരളീയത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Governor expressed his displeasure at not being invited to ‘Keraleeyam’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here