മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ; താമസത്തിനുള്ള കെട്ടിടങ്ങളും വാണിജ്യ കെട്ടിടങ്ങളും പൊളിക്കരുതെന്ന് ഹൈക്കോടതി

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിർദേശം. കൃഷി സംരക്ഷിക്കണമെന്നും കോടതി നിർദേശം നൽകി. ( kerala hc suggestions on munnar encroachment clearing )
കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ പാലിക്കേണ്ട ചില അ നിർദ്ദേശങ്ങളാണ് കോടതി നൽകിയിരിക്കുന്നത്. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിർദേശം. ഉത്തരവിറങ്ങും വരെയാണ് ഈ പൊളിക്കൽ പാടില്ലാത്തത്. കൃഷി സംരക്ഷണം എന്നുള്ളതാണ് മറ്റൊരു നിർദ്ദേശം. കൃഷിഭൂമിയുടെ പരിപാലനം വേണമെങ്കിൽ കുടുംബശ്രീയെ ഏൽപ്പിക്കാം. അതായത് ഭൂമി ഏറ്റെടുത്തതിന് ശേഷം പിന്നീട് കൃഷിയുടെ പരിപാലനം കുടുംബശ്രീയെ ഏൽപ്പിക്കാമെന്നാണ് കോടതി നിർദേശം.
കോടതി നിർദേശം നിരവധി പേർക്കാണ് ആശ്വാസമായിരിക്കുന്നത്. പലരും വീടുകളിൽ നിന്നും കുടിയിറക്കപ്പെടുന്നതും വീട് പൊളിച്ചു കളയാനുള്ള സാധ്യതയും മുന്നിൽ കണ്ടിരുന്നു. ഈ നീക്കത്തിനാണ് ഇപ്പോൾ കോടതി തടയിട്ടിരിക്കുന്നത്.
Story Highlights: kerala hc suggestions on munnar encroachment clearing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here