അജ്മാനില്‍ കാറിന് തീപിടിച്ച് മലയാളി മരിച്ചു

അജ്മാനില്‍ കാറിന് തീപിടിച്ച് മലയാളി മരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോര്‍ജാണ് (41) മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ജിമ്മി ഉപയോഗിച്ചിരുന്ന കാര്‍ റോഡരികില്‍ തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് പരിശോധനയില്‍ അകത്ത് നിന്ന് മൃതദേഹവും കണ്ടെത്തി.
ദുബൈയിലെ ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിമ്മി. അജ്മാന്‍ എമിറേറ്റ്‌സ് സിറ്റിയിലായിരുന്നു താമസം. കാറിന് തീപിടിക്കാനുണ്ടായ കാരണങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
മഞ്ഞപ്ര മേലേപിടികയില്‍ ചാണ്ടി ജോര്‍ജിന്റെയും ലീലാമ്മ ജോര്‍ജിന്റെയും മകനാണ് ജിമ്മി. ഭാര്യ: ദീപ്തി തോമസ്. ഒരു മകനുണ്ട്. അജ്മാനിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
Story Highlights: Malayali died after car caught fire in Ajman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here