Advertisement

‘ഇതെന്റെ തിരുവനന്തപുരം,കേരളത്തിൽ ജനിച്ചതിനും, മലയാളിയായതിലും അഭിമാനിക്കുന്നു’: മോഹൻലാൽ

November 1, 2023
Google News 1 minute Read

കേരളത്തിൽ ജനിച്ചതിനും, മലയാളിയായതിലും അഭിമാനിക്കുന്നുവെന്ന് നടൻ മോഹൻലാൽ. എന്നെ സംബന്ധിച്ചോളം ഇത് എന്റെ നഗരമാണ്, എന്റെ സ്വന്തം തിരുവനന്തപുരം. കേരളീയം പരിപാടി ഇവിടെ നടക്കുന്നതിൽ സന്തോഷമെന്നും മോഹൻലാൽ പറഞ്ഞു.(Mohanlal About Keraleeyam 2023)

നാളത്തെ കേരളം എങ്ങനെയാണെന്ന് ചിന്തകളാണ് കേരളീയം മുന്നോട്ട് വെച്ചിട്ടുള്ളത്. അതിൽ സാംസ്‌കാരിക കേരളത്തെ കുറിച്ചുള്ള ചിന്തകളും ഉൾപ്പെടുന്നുണ്ടെന്നും മലയാള സിനിമാരംഗം ഭൂമി ശാസ്ത്രപരവും ഭാഷപരവുമായ അതിർത്തികൾ കടന്ന് മുന്നേറുകയാണെന്നും നടൻ പറഞ്ഞു.

കേരളീയം ഉദ്ഘാടന വേദിയിൽ ഇടം നൽകിയതിന് മുഖ്യമന്ത്രിയോടും മറ്റു ബന്ധപ്പെട്ടവരോടും താരം നന്ദി പറഞ്ഞു. കേരളീയത്തിന്റെ അംബാസിഡർമാരായ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ, ശോഭന എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെൽഫിയെടുത്തു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

പാൻ ഇന്ത്യൻ മലയാള സിനിമകൾ ഇനിയുമുണ്ടാകേണ്ടതുണ്ടെന്നും പ്രേക്ഷക ബന്ധത്തെ ശക്തിപ്പെടുത്താനുള്ള ഈ കാര്യത്തിന് ഫിലിം ഫെഡറേഷൻ മുൻകൈയെടുക്കാമെന്നും മോഹൻലാൽ ഓർമിപ്പിച്ചു.

അതേസമയം സ്നേഹത്തിന്റെയും സൗഹാര്ദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളമെന്ന് മമ്മൂട്ടി. ലോക സാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറട്ടെ. ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങൾ ഒന്നാണ്, മതത്തിനും ജാതിക്കുമപ്പുറം ഞങ്ങളിൽ സ്നേഹം മാത്രം.

നമ്മളെല്ലാവരും കേരളീയരാണ്, മലയാളികളാണ് കൂടുതൽ പേരും മുണ്ടുടുക്കുന്നവരാണ്. കേരളം ഒന്നായി സ്വപ്നം കണ്ടതാണ് ഇപ്പോൾ നാം കാണുന്ന കേരളം. ഞങ്ങളുടെ ആശയങ്ങളും സങ്കൽപങ്ങളും ഒന്നാണ്. ലോകത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളം മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു .

ആഗോള നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ രംഗത്തിലൂടെയും കേരളം മാതൃകയായി മാറിയെന്ന് നടൻ കമൽ ഹാസൻ പറഞ്ഞു. ഇത്തരം മാതൃക സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും ഇതര സംസ്ഥാനങ്ങൾക്ക് ഇവ പിന്തുടരാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കേരളത്തിലെ നേതൃത്വം വെറുതെയിരിക്കാൻ തയ്യാറല്ലെന്നും അവർ പ്രയത്‌നം തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Story Highlights: Mohanlal About Keraleeyam 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here