ഡൽഹിയിൽ ശക്തമായ ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി. വടക്കൻ നേപ്പാളാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം. ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. രണ്ടു മാസങ്ങൾക്കിടെ നേപ്പാളിൽ പ്രഭവ കേന്ദ്രമായി ഉണ്ടാകുന്ന നാലാമത്തെ ഭൂചനമാണിത്.
ഇന്ത്യൻ സമയം 11.32 നാണ് ഭൂചനമുണ്ടായത്. ഭൗമ നിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴെയായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചനമാണ് അനുഭവപ്പെട്ടത്. ബഹുനില കെട്ടിടത്തിൽ നിന്ന് ആളുകൾ ഇറങ്ങിയോടുന്ന സാഹചര്യം ഉണ്ടായി. തുടർച്ചയായ ഭൂചനം ആശങ്ക ഉയർത്തിയിട്ടുണ്ട്. അതേസമയം ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here