Advertisement

കേരളീയം: ഉത്പന്നങ്ങളുടെ വിരുന്നൊരുക്കി സഹകരണ മേഖല

November 4, 2023
Google News 2 minutes Read
Co-operative sector with a feast of products in Keraleeyam

ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് സഹകരണ വകുപ്പ്. കേരളീയത്തിന്റെ ഭാഗമായി ടാഗോര്‍ തിയറ്ററില്‍ ഒരുക്കിയിട്ടുള്ള 50 സ്റ്റാളുകളിലാണ് ഭക്ഷ്യോല്‍പന്നങ്ങള്‍, ആയുര്‍വേദ ഹെര്‍ബല്‍ ഉത്പന്നങ്ങള്‍, ടിഷ്യു കള്‍ച്ചര്‍ ഉല്‍പ്പന്നങ്ങള്‍, ക്ഷീരോല്‍പ്പന്നങ്ങള്‍, ബേക്കറി, കയര്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, മത്സ്യഫെഡിന്റെ മൂല്യ വര്‍ദ്ധിത വസ്തുക്കള്‍ എന്നിവ സ്റ്റാളുകളില്‍ ലഭ്യമാണ്.

ത്രിവേണി നോട്ട്ബുക്ക്, തേയില, നീതി ഗ്യാസ്, കുപ്പിവെള്ളം, വെളിച്ചെണ്ണ, കോക്കനട്ട് പൗഡര്‍, സ്‌ക്വാഷ്, അച്ചാറുകള്‍, തുടങ്ങി വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങളുമായി കണ്‍സ്യൂമര്‍ഫെഡും രംഗത്തുണ്ട്. പ്രമേഹം ചെറുക്കാനുള്ള ആയുര്‍വേദ ഡയബ്, വേദനസംഹാരി ലിന്‍, തലവേദനയ്ക്ക് പുരട്ടുന്ന ബാം ഉള്‍പ്പെടെ അഞ്ഞൂറിലധികം ഉല്‍പ്പന്നങ്ങളുമായാണ് ആയുര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സ് കേരളീയം ഫെയറിനെത്തിയിട്ടുള്ളത്. എല്ലാദിവസവും ഡോക്ടറുടെ സേവനവും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ആരോഗ്യം മെച്ചപ്പെടുത്താന്‍ 48 ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയ എക്സ്പവര്‍, ചുമയ്ക്കുള്ള പൊടി, കാട്ടു തേന്‍, ലേഹ്യങ്ങള്‍, തൈലങ്ങള്‍ എന്നിവയും ആവശ്യക്കാര്‍ തേടിയെത്തുന്ന ആയുര്‍വേദ ഉത്പന്നങ്ങളാണ്.

Read Also: ‘കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഹവാല ഇടപാടുകാരെ ഉപയോഗിച്ച്’; മഹാദേവ് ആപ്പ് കേസിൽ സ്മൃതി ഇറാനി

ഇടുക്കിയുടെ സ്വന്തം തേയില, വയനാട്ടിലെ കാട്ടു തേന്‍, ഏലം, ഗ്രാമ്പു, കറുവപ്പട്ട, കുരുമുളക്, ചുക്ക്, ജാതിപത്രി, തക്കോലം, കുന്തിരിക്കം, ഉണക്ക മഞ്ഞള്‍, പുല്‍ത്തൈലം, യൂക്കാലി കോപോള്‍ വെളിച്ചെണ്ണ, എള്ളെണ്ണ, എന്നിങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട് ഈ സ്റ്റാളുകളില്‍.

ജൈവ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ടിഷ്യൂ കള്‍ച്ചര്‍ ലാബ് മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ചെങ്കദളി, മഞ്ചേരി നേന്ത്രന്‍, ഞാലിപ്പൂവന്‍, പൂവന്‍, ഗ്രാന്‍ഡ് നൈന്‍, തേനി നേന്ത്രന്‍ തുടങ്ങിയ കുഞ്ഞന്‍ വാഴത്തൈകളും ഡെന്‍ഡ്രോബിയം, എയരി ഹൈബ്രിഡ് എന്നീ പേരുകളിലുള്ള ഓര്‍ക്കിഡുകളും സിംഗോണിയം ഗോള്‍ഡ്, ഫിലോ ടെന്‍ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ഇലച്ചെടികളും ഈ വിപണിയെ വ്യത്യസ്തമാക്കുന്നു.ജൈവരീതിയില്‍ കൃഷി ചെയ്തെടുത്ത നെല്ലുല്‍പന്നങ്ങളായ തവിടു കളയാത്ത അരി, ഗോതമ്പ് പുട്ടുപൊടി, റാഗിപ്പൊടി, കമ്പം പുട്ടുപൊടി, ചോളം പുട്ടുപൊടി, ഉണക്കലരി എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

Read Also: മണിപ്പൂരിൽ മെയ്തേയ് മേധാവിക്ക് നേരെ അജ്ഞാതരുടെ ആക്രമണം

സഹകരണ വകുപ്പിന്റെ പവലിയന് മാറ്റുകൂട്ടുന്ന മറ്റൊരു സ്റ്റാളാണ് പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പൊക്കാളി പൈതൃക ഗ്രാമം. പൊക്കാളി അരിയും പൊക്കാളി പുട്ടുപൊടിയും പൊക്കാളി അവിലും ഈ ഗ്രാമത്തില്‍ ഒരുക്കിയിട്ടുണ്ട്.
വില്പനയ്ക്ക് എത്തിച്ചിരിക്കുന്ന നാടന്‍ വിത്തിനങ്ങള്‍ മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. കുമ്പളം, കുറ്റി അമരപ്പയര്‍, വെണ്ട, വഴുതന, വള്ളിപ്പയര്‍, കഞ്ഞിക്കുഴി പയര്‍, കുറ്റി പയര്‍, പാവല്‍, പടവലം തുടങ്ങി നൂറോളം വിത്തിനങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഉറവിട മാലിന്യ സംസ്കരണത്തിന് മാതൃകയായ ജീ ബിന്നുകളും വിപണിയിലുണ്ട്. കേരള ദിനേശ് എക്സിബിഷന്‍ സ്റ്റോറില്‍ മിഠായി മുതല്‍ പ്രഥമന്‍ വരെയുള്ള ഭക്ഷ്യവസ്തുക്കളും തോര്‍ത്ത് തൊട്ട് സാരി വരെയുള്ള തുണിത്തരങ്ങളും വില്‍പ്പനക്കുണ്ട്. കൂടാതെ സാരികള്‍, ബെഡ്ഷീറ്റുകള്‍, ബാഗുകള്‍, എന്നിങ്ങനെ കോട്ടണ്‍ തുണിയില്‍ നെയ്തെടുത്ത വസ്ത്രങ്ങള്‍ക്കും ആവശ്യക്കാര്‍ഏറെയാണ്.

Story Highlights: Co-operative sector with a feast of products in Keraleeyam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here