സ്ഥാനാർത്ഥിയാവാൻ സികെ ജാനുവിന് കോഴ നൽകിയെന്ന കേസ്; കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. നവംബർ 14 ന് 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം എന്നാണ് നിർദേശം. കൽപ്പറ്റ എസ്പി ഓഫീസിലെ ക്രൈം ബ്രാഞ്ച് സെക്ഷനിലാണ് ചോദ്യം ചെയ്യാൻ ഹാജരാകേണ്ടത്.
സുൽത്താൻബത്തേരി നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാവാൻ സികെ ജാനുവിന് പണം നൽകി എന്നാണ് കേസ്. 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് പത്തുലക്ഷവും സുൽത്താൻബത്തേരിയിൽ വെച്ച് 40 ലക്ഷവും സികെ ജാനുവിന് നൽകി എന്നാണ് ആരോപണം. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതിക്കാരൻ.
Story Highlights: Crime branch will question K Surendran
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here