Advertisement

10,600mAh ബാറ്ററി!6GB റാമും 256GB ഇന്റേണൽ സ്റ്റോറേജും; ഫീച്ചറുകളിൽ കേമൻ ആയി ക്യൂബോട്ട് കിങ് കോങ് 8

November 4, 2023
Google News 4 minutes Read
Cubot KingKong 8

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ക്യൂബോട്ടിൽ നിന്നുള്ള ഏറ്റവും പുതിയ റഗ്ഡ് സ്‌മാർട്ട്‌ഫോൺ ആണ് കിങ് കോങ് 8. ഈ പരുക്കൻ സ്മാർട്ട്ഫോൺ ബോഡികൊണ്ടും ഫീച്ചറുകൾകൊണ്ടും കരുത്തനാണ്. ചൈനയിൽ നിർമിക്കപ്പെടുന്നതും ഇന്ത്യയിലുൾപ്പെടെ ലഭ്യമാകുന്നതുമായ സ്മാർട്ട്ഫോണാണ് ഇത്. അ‌തിശക്തമായ ഫ്ലാഷ് ​ലൈറ്റ് ആണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്.(Cubot KingKong 8 rugged smartphone with 10,600mAh battery and bright flashlight)

പൊതുവെയുള്ള സ്മാർട്ട്ഫോൺ ഉപയോഗത്തിന് ആവശ്യമില്ലാത്ത നിരവധി ഫീച്ചറുകൾ ഈ ഫോണിൽ ഉണ്ട്. എന്നാൽ ഇതൊരു 5ജി സ്മാർട്ട്ഫോൺ അ‌ല്ല എന്നതുമാത്രമാണ് ഏക പോരായ്മ. പ്രധാന സവിശേഷതകളിലൊന്നായ 10,600mAh ബാറ്ററി കരുതത്തിൽ എത്തുന്ന ഫോണിൽ രണ്ട് എക്സ്ട്രാ എൽഇഡികൾ വഴി പരമാവധി 6,000 ല്യൂമൻ തെളിച്ചം വരെ നൽകുന്നു. 65W ഫാസ്റ്റ് ചാർജിങ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

20 എംഎം തിക്നെസും 169.9 x 80.2 എംഎം വലിപ്പവും വരുന്ന ഫോണിന് 0.382 കിലോഗ്രാം ആണ് ഭാരം.മീഡിയടെക് MT8788V പ്രൊസസറിലാണ് കിങ് കോങ് 8 പ്രവർത്തിക്കുന്നത്. 6GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഉണ്ട് – മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാനാകും. ആൻഡ്രോയിഡ് 13 ആണ് ഒഎസ്.

മികച്ച ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. 48MP മെയിൻ റിയർ ക്യാമറയ്ക്കൊപ്പം 2MP+ 0.3MP സെൻസറുകളും എത്തുന്നു. 16എംപി സെൽഫി ക്യാമറയും ഉണ്ട്. ബ്ലാക്ക്, ബ്ലാക്ക് ആൻഡ് റെഡ്, ബ്ലാക്ക് ആൻഡ് ഗ്രീൻ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഏകദേശം 19,999 രൂപയാണ് ഈ ഫോണിന്റെ ഇന്ത്യൻ വില. ക്യൂബോട്ടിന്റെ ഔദ്യോഗിക ​സൈറ്റിൽ ​ഫോൺ ഇതിനകം ലഭ്യമായിട്ടുണ്ട്.

Story Highlights: Cubot KingKong 8 rugged smartphone with 10,600mAh battery and bright flashlight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here