Advertisement

മുഖ്യമന്ത്രി ഏകാധിപതി, കൈയിട്ട് വാരി പണം സമ്പാദിക്കുന്നു; കെ സുധാകരൻ

November 4, 2023
2 minutes Read
K sudhakaran

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കോൺഗ്രസ്‌ ഇടുക്കി ജില്ല പ്രവർത്തക കൺവെൻഷനിലാണ് വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും എല്ലാത്തിലും കയ്യിട്ട് വാരി പണം സമ്പാദിക്കുന്നയാളാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. കേരളീയത്തിന് ചെലവാക്കുന്ന പണമുണ്ടെങ്കിൽ കെഎസ്ആർടിസിക്ക് ശമ്പളം കൊടുക്കാം. പിണറായി വിജയൻറെ അദാനിയാണ് ഊരാളുങ്കലെന്ന് സുധാകരൻ പറഞ്ഞു.(K Sudhakaran Against Pinarayi Vijayan)

എന്താണ് പിണറായി വിജയന്‍ മകള്‍ക്കെതിരായ ആരോപണം നിഷേധിക്കാത്തതെന്നും വായിക്കകത്ത് പിണ്ണാക്കാണോയെന്നും സുധാകരന്‍ തുറന്നടിച്ചു. ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മാസപ്പടി വിവാദത്തിലും പ്രതികരണമില്ല. കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണത്തിലും പ്രതികരണമില്ല.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

മുഖ്യമന്ത്രിയുടെ മകൾ എന്ത് സേവനത്തിനാണ് സിഎംആര്‍എല്ലില്‍നിന്ന് പണം വാങ്ങിയത്? ആ പണത്തെ കൈക്കൂലി എന്ന് വിളിക്കണോ കള്ളപ്പണം എന്ന് വിളിക്കണോയെന്നും സുധാകരന്‍ ചോദിച്ചു. കോണ്‍ഗ്രസ് പുന:സംഘടനയില്‍ ഇടുക്കി ഡിസിസിയെയും കെ സുധാകരന്‍ വിമര്‍ശിച്ചു. പുന:സംഘടന സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെന്നും ഇക്കാര്യത്തില്‍ ഡിസിസി പ്രസിഡന്‍റ് മറുപടി പറയണമെന്നും കെ സുധാകരന്‍ പറഞ്ഞു.

ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള രാഷ്ട്രീയ അവിഹിതമാണ് നടക്കുന്നത്. ബിജെപി സിപിഐഎമ്മിനെ രഹസ്യമായി സഹായിക്കുമെന്നും അന്തർധാര സജീവമാണെന്നും സുധാകരന്‍ ആരോപിച്ചു. സര്‍ക്കാരിനെതിരെ വിമോചന സമരം നടത്തും. കോണ്‍ഗ്രസിന് അതിനുള്ള നട്ടെല്ലുണ്ട്. സർക്കാരിനെ പുറത്താക്കാൻ പ്രക്ഷോഭം ശക്തമാക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

Story Highlights: K Sudhakaran Against Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top