Advertisement

മാർഷ്യൽ ആർട്‌സ് പരിശീലനത്തിനിടെ കാലിന് പരിക്ക്; മാർക്ക് സക്കർബർ​ഗ് ആശുപത്രിയിൽ

November 4, 2023
Google News 2 minutes Read
zuckerberg

മിക്‌സഡ് മാർഷ്യൽ ആർട്‌സ് പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ് മാർക്ക് സക്കർബർഗ് ആശുപത്രിയിൽ. കാൽമുട്ടിന്റെ സന്ധിയിലുണ്ടായ പരിക്കിനെ തുടർന്ന് സക്കർബർ​ഗിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇൻസ്റ്റാഗ്രാമിലാണ് സക്കർബർഗ് ആശുപത്രിയിൽ നിന്നുള്ള തന്റെ ചിത്രം പങ്കുവെച്ചത്.

അടുത്ത മിക്‌സഡ് മാർഷ്യൽ ആർട്‌സ് മത്സരത്തിനായി തയ്യാറെടുക്കുകയായിരുന്നു സക്കർബർഗ്. പരിക്ക് ഭേദമായതിന് ശേഷം പരിശീലനം തുടരാനാണ് ശ്രമിക്കുന്നതെന്നു എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും സക്കർബർ​ഗ് നന്ദി അറിയിക്കുകയും ചെയ്തു. അടുത്തകാലത്തായി വിവിധ ആയോധനകലകളിൽ പരിശീലനം നടത്തുന്ന സക്കർബർഗ് ജിയു-ജിറ്റ്‌സു മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയുടെ മേധാവി കൂടിയായ മാർക്ക് സക്കർബർഗ് ആയോധനകലകളിൽ പരിശീലനത്തിനൊപ്പം നടത്തുന്നുണ്ട്. അടുത്തിടെ സക്കർബർഗിനെ പരിഹസിച്ച് മസ്‌ക് വീണ്ടും രംഗത്ത് വന്നിരുന്നു. ത്രെഡ്‌സ് എന്ന പ്ലാറ്റ്‌ഫോം ഒരു പ്രേത നഗരം പോലെയാണെന്നും ഭയനാകമായ നിശബ്ദതയാണ് അവിടെയെന്നും മസ്‌ക് പരിഹസിച്ചു. കമ്പനി മേധാവിയായ സക്കർബർഗ് പോലും ത്രെഡ്സ് ഉപയോ​ഗിക്കുന്നില്ലെന്ന് മസ്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി കിടക്കയിലെ ചിത്രം സക്കർബർ​ഗ് പങ്കുവെച്ചിരിക്കുന്നത്.

Story Highlights: Mark Zuckerberg undergoes surgery for martial arts knee injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here