Advertisement

പാകിസ്താനിലെ വ്യോമസേന പരിശീലന കേന്ദ്രത്തിൽ ഭീകരാക്രമണം; 3 സൈനികരെ വധിച്ചെന്ന് സൈന്യം

November 4, 2023
2 minutes Read
pakistan-terror attack

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വ്യോമസേന പരിശീലന കേന്ദ്രത്തിൽ ഭീകരാക്രമണം. മിയാൻവാലി പരിശീലന കേന്ദ്രത്തിലാണു ഭീകരാക്രമണം നടന്നത്. മൂന്നു ഭീകരരെ സൈന്യം വധിച്ചു. ആക്രമണത്തിൽ മൂന്നു വിമാനങ്ങളും ഇന്ധന ടാങ്കറും തകർത്തു. ആറു ഭീകരരാണു ആക്രമണം നടത്തിയത്.

ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടില്ലെന്ന് സൈന്യം അറിയിച്ചു. ലൂചിസ്ഥാനിലും ഖൈബർ പഖ്തൂൻഖ്‌വ പ്രവിശ്യയിലും ഭീകരാക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വ്യോമസേന പരിശീലന കേന്ദ്രകത്തിൽ‍ ഭീകരാക്രമണം നടന്നത്. തെഹ്‌രീകി ജിഹാദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

Story Highlights: Massive terror attack at Pakistan Air Force Base, 3 militants killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top