മണിപ്പൂരിൽ മെയ്തേയ് മേധാവിക്ക് നേരെ അജ്ഞാതരുടെ ആക്രമണം

മണിപ്പൂരിൽ വർഗീയ സംഘർഷങ്ങൾ അവസാനിക്കുന്നില്ല. മെയ്തേയ് സംഘടനാ നേതാവിന് നേരെ അജ്ഞാതരായ തോക്കുധാരികളുടെ ആക്രമണം. വെസ്റ്റ് ഇംഫാൽ ജില്ലയിൽ വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
മെയ്തേയ് ലീപുൺ തലവൻ മയങ്ബാം പ്രമോത് സിംഗിന് നേരെയാണ് ആക്രമണം. പ്രമോത് സിംഗും ഡ്രൈവറും ലാംഗോളിലെ മെയ്തേയ് ലീപുൺ ഓഫീസിൽ ഒരു മീറ്റിംഗിനായി പോകുകയായിരുന്നു. ലാംഗോളിൽ ഒരു ആശുപത്രിക്ക് സമീപം കാറിൽ എത്തിയ തോക്കുധാരികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ആറ് തവണയാണ് അക്രമികൾ വെടിയുതിർത്തത്. ഇവരുവർക്കും പരിക്കില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഫോറൻസിക് സംഘം സാമ്പിളുകളും മറ്റ് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.
Story Highlights: Meitei outfit chief attacked by unidentified gunmen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here