Advertisement

‘കേരളീയത്തിൽ പങ്കെടുത്തത് പിണറായി വിജയനെ പുകഴ്ത്താനല്ല; വിലക്കുണ്ടെന്ന കാര്യം അറിയിച്ചില്ല’; മണിശങ്കർ അയ്യർ

November 5, 2023
Google News 2 minutes Read
Mani Shankar Aiyer

കേരളീയം പരിപാടിയിൽ പങ്കെടുത്തത് പിണറായി വിജയനെ പുകഴ്ത്താനല്ലെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. രാജീവ് ഗാന്ധി വിഭാവനം ചെയ്ത് പഞ്ചായത്തീരാജിനെക്കുറിച്ച് സംസാരിക്കാനാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നതിൽ വിലക്കുണ്ടെന്ന കാര്യം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചില്ലെന്ന് മണിശങ്കർ അയ്യർ ട്വന്റിഫോറിനോട് പ്രതികരിച്ചു.

എഐസിസി നേതൃത്വം വിശദീകരണം തേടിയാൽ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ എത്തിയ ശേഷമാണ് വിലക്കിനെക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. അവസാന നിമിഷം മാത്രമാണ് ഇത് സംബന്ധിച്ച് കെപിസിസി നിർദേശം നൽകിയതെന്നും ഒരുതരത്തിലും പ്രതിസന്ധിയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും മണിശങ്കർ അയ്യർ വ്യക്തമാക്കി.

കേരളീയത്തിന്റെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സെമിനാറിലാണ് മണിശങ്കർ അയ്യർ പങ്കെടുത്തത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന സന്ദർഭത്തിൽ ഇടതുപക്ഷസർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടി തികച്ചും ധൂർത്താണെന്ന് ആരോപിച്ച് പരിപാടി ബഹിഷ്‌കരിക്കാൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. മണിശങ്കർ അയ്യർ ‘കേരളീയം’ പരിപാടിയിൽ പങ്കെടുത്തതിലൂടെ പാർട്ടിയെ ധിക്കരിച്ചതായും ഇതിനെതിരെ എഐസിസിയിൽ പങ്കെടുത്തതിലൂടെ പാർട്ടിയെ ധിക്കരിച്ചതായും ഇതിനെതിരെ എഐസിസിയിൽ പരാതി അറിയിച്ചതായും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു.

Story Highlights: Congress leader Mani Shankar Aiyar’s explanation for participating in Keraleeyam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here