നിയമസഭാ പുസ്തകോത്സവത്തിൽ പാട്ടും ആട്ടവും വരയുമായി ‘അമ്മത്തിരുമൊഴി മലയാളം’

കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന്റെ ഭാഗമായി നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ പാട്ടും ആട്ടവുമായി മലയാളം പള്ളിക്കൂടത്തിന്റെ ‘അമ്മത്തിരുമൊഴി മലയാളം’. പത്ത് കവികളുടെ വരികള്‍ ഉള്‍ക്കൊള്ളിച്ച് ശ്രീചിത്ര ഹോമിലെ കുട്ടികള്‍ അവതരിപ്പിച്ച കാവ്യത്തിരുവാതിരയും പരിപാടിയുടെ ഭാഗമായി.
പരിപാടിയില്‍, ഒഎന്‍വി കുറുപ്പിന്റെ കവിത ‘അമ്മത്തിരുമൊഴി മലയാളം’ ഒഎന്‍വിയുടെ കൊച്ചുമകളും ഗായികയുമായ അപര്‍ണ രാജീവ് ആലപിച്ചു. കവി എന്‍ കെ ദേശം രചിച്ച ‘ആനക്കൊമ്പന്‍’ എന്ന കവിതയുടെ ഗാന-ദൃശ്യാഖ്യാനം കാര്‍ട്ടൂണിസ്റ്റ് സുജിത്തും നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ജഹനാരയും ചേര്‍ന്ന് അവതരിപ്പിച്ചു.
മുതിര്‍ന്ന ഭാഷാധ്യാപകന്‍ വട്ടപ്പറമ്പില്‍ പീതാംബരനും കൊച്ചുകുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച കടങ്കഥപ്പാട്ടും ഗായിക അര്‍ച്ചന പരമേശ്വരന്‍ നയിച്ച രക്ഷിതാക്കളുടെ ‘കേരള ഗാനമാലിക’യും നടന്നു. അറുപതോളം കുട്ടികള്‍ ചേര്‍ന്ന് പരിപാടിയില്‍, കഥയും കഥാപ്രസംഗവും കാവ്യാലാപനവുംഓട്ടന്‍ തുള്ളലും അവതരിപ്പിച്ചു.
മലയാളം പള്ളിക്കൂടം സാരഥികളായ ഗോപി നാരായണന്‍, ജെസ്സി നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Story Highlights: Legislature assembly International Book Festival Ammathirumozhi Malayalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here