Advertisement

‘KSRTC ബസില്‍ സൗജന്യമായി സിറ്റി ടൂര്‍’; നിയമസഭ പുസ്തകോത്സവത്തോട് അനുബന്ധിച്ച് വ്യത്യസ്മായ ഓഫറുമായി സ്പീക്കര്‍

January 6, 2025
1 minute Read
klf

ജനുവരി 7 മുതല്‍ 13 വരെ തീയതികളില്‍ കുട്ടിക്കൂട്ടുകാര്‍ക്ക് കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസില്‍ സൗജന്യമായി നഗരം ചുറ്റാം. നിയമസഭയിലെ പുസ്തകോത്സവത്തോടനുബന്ധിച്ചാണ് പുതിയ ഓഫര്‍. കുട്ടികള്‍ക്ക് സൗജന്യമായി കെഎസ്ആര്‍ടിസിയില്‍ നഗരം ചുറ്റാന്‍ അവസരമൊരുക്കുന്ന കാര്യം സ്പീക്കര്‍ എ എന്‍ ഷംസീറും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഒപ്പം പുസ്തകോത്സവത്തിലും പങ്കാളികളാകാം.

കലോത്സവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ വ്യത്യസ്തമായ റീലാണ് സ്പീക്കര്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പന വേഷത്തില്‍ മണവാട്ടിയും തോഴിമാരും പാട്ടും കളിയും ചിരിയുമായി നഗരം ചുറ്റുന്നത് വീഡിയോയില്‍ കാണാം.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഹലോ ഫ്രണ്ട്സ്,
ആനവണ്ടി റൈഡ് വേണോ?
നിയമസഭ നിങ്ങള്‍ക്കൊരു ഓഫര്‍ നല്‍ക്കുകയാണ്.
ജനുവരി 7 മുതല്‍ 13 വരെ, നിയമസഭയില്‍ നിന്ന് KSRTC ബസ്സില്‍ സിറ്റി ടൂര്‍. അതും ഫ്രീ!
പുതിയ കാഴ്ചകള്‍ പുതിയ അനുഭവങ്ങള്‍.
പുസ്തകോത്സവവും കൂടി ഉണ്ട്, മിസ്സ് ചെയ്യരുത്.

Story Highlights : Kerala legislature international book festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top