Advertisement

‘ധോണിയും ഞാനും അടുത്ത സുഹൃത്തുക്കൾ അല്ല, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു’; വെളിപ്പെടുത്തലുമായി യുവരാജ് സിംഗ്

November 5, 2023
Google News 2 minutes Read
MS Dhoni and I are not close friends; Yuvraj Singh

ലോക ക്രിക്കറ്റിൽ ആമുഖത്തിൻ്റെ ആവശ്യമില്ലാത്ത താരങ്ങളാണ് എംഎസ് ധോണിയും യുവരാജ് സിംഗും. പരിമിത ഓവർ ക്രിക്കറ്റിലെ അസാധാരണ ഫിനിഷിംഗ് കഴിവുകൾക്ക് പേരുകേട്ടവരാണ് ഇരുവരും. 2007ൽ ഇന്ത്യ ഐസിസി ടി20 ലോകകപ്പിൽ മുത്തമിട്ടപ്പോഴും 2011ലെ ഏകദിന ലോകകപ്പ് നേടിയപ്പോഴും ടീമിന്റെ നെടുംതൂണുകളായിരുന്നു ഇവർ.

ഇപ്പോഴിതാ ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് യുവരാജ് സിംഗ്. ‘ടിആർഎസ് ക്ലിപ്സ്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് യൂവി മനസ് തുറന്നത്. ധോണിയും ഞാനും അടുത്ത സുഹൃത്തുക്കൾ അല്ല. ഒരേ ടീമിലെ രണ്ട് കളിക്കാർ വ്യത്യസ്തമായ ജീവിതരീതികൾ പുലർത്തുന്നത് സാധാരണമാണെന്നും അത് അവരെ അടുത്ത സുഹൃത്തുക്കളാകാൻ ഇടയാക്കില്ലെന്നും മുൻ ഓൾറൗണ്ടർ പറയുന്നു.

‘ഞാനും മഹിയും അടുത്ത സുഹൃത്തുക്കൾ അല്ല. ക്രിക്കറ്റ് കാരണമാണ് നമ്മൾ സുഹൃത്തുക്കളായത്. മഹിയുടെ ജീവിതരീതികൾ എന്നിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഞാനും മഹിയും രാജ്യത്തിനായി 100 ശതമാനവും നൽകി. മഹി ക്യാപ്ടനും ഞാൻ വൈസ് ക്യാപ്‌ടനുമായിരുന്നു. ടീമിൽ എന്നെക്കാളും നാല് വർഷം ജൂനിയർ ആയിരുന്നു ധോണി. ക്യാപ്ടനും വൈസ് ക്യാപ്ടനും ആകുമ്പോൾ തീരുമാനങ്ങളിൽ വ്യത്യാസം ഉണ്ടാവും’-യൂവി പറയുന്നു.

‘എന്റെ തീരുമാനങ്ങൾ അദ്ദേഹത്തിനും അദ്ദേഹത്തിന്റേത് എനിക്കും ഇഷ്ടപ്പെടാതിരുന്നിട്ടുണ്ട്. ഇത് എല്ലാ ടീമുകളിലും സംഭവിക്കാറുണ്ട്. ഞാൻ എന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഉപദേശം തേടിയിരുന്നു. സെലക്ഷൻ കമ്മിറ്റി എന്നെ തെരഞ്ഞെടുക്കില്ലെന്ന് അദ്ദേഹമാണ് എന്നോട് പറഞ്ഞത്. 2019 ലോകകപ്പിന് തൊട്ട് മുൻപായിരുന്നു ഇത്. ഇതാണ് യാഥാർ‌ത്ഥ്യം’- യുവരാജ് കൂട്ടിച്ചേർത്തു.

Story Highlights: MS Dhoni and I are not close friends, says Yuvraj Singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here