Advertisement

‘ഇന്നലെ വൈകിട്ട് 6 മുതൽ 11 വരെ കനകക്കുന്നിൽ എത്തിയത് ഒരുലക്ഷം പേർ’; കേരളീയം വൻ വിജയമെന്ന് വി ശിവൻകുട്ടി

November 6, 2023
1 minute Read
keraleeyam success v sivankutty

കേരളീയം വൻ വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇന്നലെ വൈകിട്ട് 6 മുതൽ 11 വരെ കനകക്കുന്നിൽ എത്തിയത് ഒരുലക്ഷം പേരാണ്. ഈ രീതിയിൽ ഒരു മഹോത്സവം ഇതുവരെ തിരുവനന്തപുരത്ത് നടന്നിട്ടില്ല. കേരളീയം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി എന്നും അദ്ദേഹം പറഞ്ഞു.

കേരളീയത്തിന്റെ സമാപനം നാളെ വൈകിട്ട് 4 മണിക്ക് നടക്കും. സെൻട്രൽ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. സമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശിവൻ കുട്ടി രൂക്ഷ വിമർശനം നടത്തി. കുറെ നാളായി സംസ്ഥാന സർക്കാരിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു. കേരളീയം ധൂർത്താണെന്ന ഗവർണ്ണറുടെ ആരോപണം വസ്തുതാവിരുദ്ധമാണ്. ഗവർണ്ണർ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി മാറുന്നു. കണക്കുകൾ ഗവർണ്ണർക്ക് വേണമെങ്കിൽ ചോദിച്ചാൽ നൽകാമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: keraleeyam success v sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top