വയനാട് നടവയല്‍ സിഎം കോളജില്‍ കെഎസ്‍യു നേതാക്കളും പ്രിന്‍സിപ്പലും തമ്മില്‍ കൈയ്യാങ്കളി

വയനാട് നടവയല്‍ സിഎം കോളജില്‍ കെഎസ്‍യു നേതാക്കളും പ്രിന്‍സിപ്പലും തമ്മില്‍ കൈയ്യാങ്കളി. കെഎസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്തിനെ തുടർന്ന് കോളേജ് അടപ്പിക്കാനെത്തിയ കെഎസ്‍യു പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ കാരണം. ഇതോടെയുണ്ടായ വാക്കേറ്റമാണ് കൈയ്യാങ്കളിയില്‍ എത്തിയത്.
പ്രിന്‍സിപ്പല്‍ മര്‍ദിച്ചെന്ന് കെഎസ്‍യു നേതാക്കള്‍ ആരോപിച്ചു. ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ ഡോക്ടർ A P ഷെരീഫ് വ്യക്തമാക്കി. KSU പ്രവർത്തകർ ഇപ്പോഴും കോളജ് ഉപരോധിക്കുകയാണ്.
മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പ്രവർത്തകരെ ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
കേരളവർമ്മ കോളജിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു പ്രതിഷേധം. മന്ത്രിയുടെ വസതിയിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് തടഞ്ഞതോടെയാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായത്.
Story Highlights: KSU STRIKE Wayanad CM College of Arts and Science
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here