കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാനഡ ഒന്റാരിയോയിലെ ഒഷാവയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചെമ്പേരി സ്വദേശിയായ ടോണി മുണ്ടക്കലാണ് മരണപ്പെട്ടത്. 23 വയസായിരുന്നു.
ഗാരേജിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാകാം മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്ന് ടോണിയുടെ ബന്ധു പ്രിയേഷ് ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ടോണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റുമോർട്ടവും മറ്റ് നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഒന്നര വർഷം മുൻപ് സ്റ്റുഡന്റ് വീസയിലാണ് ടോണി കാനഡയിലെത്തുന്നത്. സോഷ്യൽ സർവീസ് വർക്ക് വിദ്യാർത്ഥിയായ ടോണി സോഷ്യൽ വർക്കറായും ജോലി ചെയ്തിരുന്നു.
Read Also: കോഴിക്കോട് വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി
Story Highlights: Malayali youth found dead in Canada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here