‘കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് പ്രത്യേക സഹായം അനുവദിച്ച പ്രചാരണങ്ങള്‍ തെറ്റ്’: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്ര സര്‍ക്കാരില്‍നിന്ന് കേരളത്തിന് പ്രത്യേക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന് അര്‍ഹതപ്പെട്ട നികുതി വിഹിതത്തില്‍ നവംബറിലെ ഗഢുവാണ് അനുവദിച്ചതെന്ന് ധനകാര്യ മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.(Central Government did not Grant special aid to Kerala)
ഇത്തവണ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി മൂന്നുദിവസം മുമ്പെ തുക അനുവദിച്ചുവെന്നുമാത്രം. അത് സംസ്ഥാനം പ്രതീക്ഷിച്ച തുകയില്‍നിന്നും കുറവാണ്. അതിനെയാണ് കേന്ദ്രം പ്രത്യേക സഹായം അനുവദിച്ചു എന്ന നിലയില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം കേന്ദ്ര ധനകാര്യ കമീഷന്‍ തീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്കായി പങ്കു വയ്ക്കുന്നത്. പതിനഞ്ചാം ധനകാര്യ കമീഷന്‍ തീര്‍പ്പ് അനുസരിച്ച് നിലവില്‍ കേന്ദ്രത്തിന് ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കുന്നുള്ളൂ.
ഇതിന്റെതന്നെ 1.925 ശതമാനമാണ് കേരളത്തിന് അനുവദിക്കുന്നത്. കേരളത്തിനകത്തുനിന്ന് അടക്കം കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന തുകയില്‍നിന്ന് ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട തുകയാണിത്. മാസ ഗഢുക്കളായി അനുവദിക്കുന്ന തുക എല്ലാ മാസവും പത്താം തീയതിയാണ് കേന്ദ്രം വിതരണം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Central Government did not Grant special aid to Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here