Advertisement

ചെയ്‌സിങ് സീനുകളിൽ പര്‍സ്യുട്ട് ക്യാമറ; മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിൽ ഇത് ആദ്യം

November 8, 2023
Google News 3 minutes Read

മലയാളത്തിൽ ആദ്യമായി ‘പർസ്യുട്ട് ക്യാമറ’ എത്തുകയാണ്. അതും മമ്മൂട്ടിയുടെ ചിത്രത്തിലൂടെ. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് പര്‍സ്യുട്ട് ക്യാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് സിനിമകളിലെ ചേസിംഗ് സീനുകളിൽ ഉപയോഗിക്കുന്ന, ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ഒരു മികച്ച ക്യാമറയാണ് പർസ്യുട്ട്. (Mammootty Movie Turbo shooting with Pursuit Camera)

200 kmph ചേസിംഗ് വരെ ഈ ക്യാമറയിൽ ചിത്രീകരിക്കാം. ഹോളിവുഡ് ചിത്രങ്ങളായ ഫോർഡ് vs ഫെറാറി, ട്രാൻഫോർമേഴ്‌സ്, ഫാസ്റ്റ് & ഫ്യൂരിയേഴ്സ് എന്നി ഹോളിവുഡ് ചിത്രങ്ങളിൽ വളരെ ഫലപ്രദമായി ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

മമ്മൂട്ടി നായകനായി എത്തുന്ന വൈശാഖ് ചിത്രം ടർബോയിലൂടെയായാണ് പര്‍സ്യുട്ട് ക്യാമറ ഉപയോഗിക്കുന്നത്. ഇന്ത്യൻ സിനിമകളിലും ദിൽവാലെ, സഹോ, സൂര്യവംശി, പത്താൻ തുടങ്ങി ഒട്ടേറെ ഇന്ത്യൻ സിനിമകളിലും പർസ്യുട്ട് ക്യാമറ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം ആരാധകരോടായി അറിയിച്ചിരിക്കുന്നത്.

ഒക്ടോബർ 24ന് ആണ് ടർബോയുടെ ഔദ്യോ​ഗിക പ്രഖ്യാപനം നടന്നത്. അന്നുതന്നെ ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. പിന്നാലെ നവംബർ 3ന് മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യുകയും ചെയ്തിരുന്നു. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ.

മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്കിൽ കുറിച്ചത്

മമ്മൂട്ടി ചിത്രം ടർബോയിലൂടെ’പർസ്യുട്ട് ക്യാമറ’ മലയാള സിനിമയിൽ ആദ്യമായി എത്തുന്നു. ഹോളിവുഡ് സിനിമകളിലെ ചേസിംഗ് സീനുകളിൽ ഉപയോഗിക്കുന്ന, ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ഒരു മികച്ച ക്യാമറയാണ് പെർസ്യുട്ട് . 200 kmph ചേസിംഗ് വരെ ഈ ക്യാമറയിൽ ചിത്രീകരിക്കാം. ഹോളിവുഡ് ചിത്രങ്ങളായ ഫോർഡ് vs ഫെറാറി, ട്രാൻഫോർമേഴ്‌സ്, ഫാസ്റ്റ് & ഫ്യൂരിയേഴ്സ് എന്നി ഹോളിവുഡ് ചിത്രങ്ങളിൽ വളരെ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇന്ത്യൻ സിനിമകളിലും ദിൽവാലെ, സഹോ, സൂര്യവംശി, പത്താൻ തുടങ്ങി ഒട്ടേറെ ഇന്ത്യൻ സിനിമകളിലും ഈ ക്യാമറ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയുടെ തിരക്കഥ നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസും , ഛായാഗ്രഹണം വിഷ്ണു ശർമ്മയും സംഗീതം ജസ്റ്റിൻ വർഗീസും എഡിറ്റിങ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു

Story Highlights: Mammootty Movie Turbo shooting with Pursuit Camera

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here