Advertisement

പിറന്നാൾ ദിനത്തിൽ തലമുടി ദാനം ചെയ്ത് മാതൃകയായി അഞ്ചാം ക്ലാസ് വിദ്യാർഥിനി തമന്ന മനേഷ്

November 9, 2023
Google News 1 minute Read
Class 5 student donates her hair

പിറന്നാൾ ദിനത്തിൽ തന്റെ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി മാതൃകയായി ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി തമന്ന മനേഷ്. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കോട്ടയം കുമരകം സ്വദേശി പി. ആർ. മനേഷ് കുമാറിന്റെയും തുഷാര മനേഷിന്റെയും മകളാണ് തമന്ന. മാതൃ സഹോദരൻ, അരുൺ സി ബാബു, കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ. പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർക്കൊപ്പം ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ എത്തിയാണ് തമന്ന മനേഷ് സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുൾറഹ്മാൻ ഫക്രുവിന് മുറിച്ചെടുത്ത തലമുടി കൈമാറിയത്.

Read Also: മാസങ്ങൾ നീണ്ട കാൻസർ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ കുഞ്ഞനിയനെ കണ്ട സഹോദരങ്ങൾ- വിഡിയോ

റേഡിയേഷനും കീമോയും നടത്തുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണെന്നും ഇതിനായി കാൻസർ കെയർ ഗ്രൂപ്പിന്റെ സഹായം ആവശ്യമുള്ളവർക്ക് 33750999 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

Story Highlights: Class 5 student donates her hair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here