Advertisement

ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി; കമ്മ്യൂണിസ്റ്റുകാരനായ മണിയെ സർക്കാർ അവഗണിച്ചു; വിനയൻ

November 9, 2023
Google News 2 minutes Read

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സംവിധായകൻ വിനയൻ. കേരളീയത്തിൽ കലാഭവൻ മണിയുടെ ഒരു സിനിമ പോലും ഉൾപ്പെടുത്തിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. കമ്മ്യൂണിസ്റ്റുകാരനായ കലാഭവൻ മണിയെ സർക്കാർ അവഗണിച്ചു.മുൻ മന്ത്രി ജി സുധാകരനെ വേദിയിലിരുത്തിയായിരുന്നു വിമർശനം.(Kalabhavan Mani Movies Avoided in Keraleeyam- Vinayan)

ഒരു നേരത്തെ ആഹാരമില്ലാതെ ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി. തെങ്ങുകയറ്റക്കാരനായി കഷ്ടപ്പെട്ടു വന്ന മണിയുടെ ഒരു സിനിമ പോലും കേരളീയത്തിൽ ഉൾപ്പെടുത്തിയില്ല. 22 സിനിമകളാണ് കേരളീയത്തിൽ പ്രദർശിപ്പിച്ചത്. അതിൽ ഒന്നുപോലും മണിയുടേതില്ലെന്നും വിനയൻ കുറ്റപ്പെടുത്തി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

മണിയുടെ ഏറ്റവും നല്ല രണ്ട് പടങ്ങൾ സംവിധാനം ചെയ്തത് താനാണ്. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നിവയാണ് മണിയുടെ കരിയറിലെ മികച്ച സിനിമകൾ. ഇത്ര നീതിബോധമില്ലാത്ത അവസ്ഥയുണ്ടാകരുതെന്നും അതിനെതിരെ കലാകാരൻമാർ പ്രതികരിക്കണമെന്നും വിനയൻ പറഞ്ഞു.

Story Highlights: Kalabhavan Mani Movies Avoided in Keraleeyam- Vinayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here