Advertisement

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; മുൻ പ്രസിഡന്റ് ഭാസുരാം​ഗന്റെ മകൻ അഖിൽജിത്ത് ഇ.ഡി കസ്റ്റഡിയിൽ

November 9, 2023
Google News 1 minute Read
kandala cooperative bank irregularities bhasurangan's son Akhiljith arrest

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ പ്രസിഡന്റ് ഭാസുരാം​ഗന്റെ മകൻ അഖിൽജിത്ത് ഇ.ഡി കസ്റ്റഡിയിൽ. ടൗൺ ബ്രാഞ്ചിൽ നിന്ന് അഖിൽജിത്തിനെ കണ്ടല സഹകരണ ബാങ്കിലേക്ക് എത്തിച്ചു. കണ്ടല സഹകരണ ബാങ്കിന്റെ ബ്രാഞ്ചായ മാറനല്ലൂരിലെ ബ്രാഞ്ചിൽ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തുവരുകയായിരുന്നു.

കണ്ടല സഹകരണ ബാങ്കിലെ ജീവനക്കാർക്കൊപ്പമിരുത്തിയാണ് അഖിൽജിത്തിനെ ചോദ്യം ചെയ്യുന്നത്. ആക്ഷേപങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കണമെങ്കിൽ ഭാസുരാം​ഗനെ വീണ്ടും ചോദ്യം ചെയ്യണം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഭാസുരാങ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ക്രമക്കേടുമായി ബന്ധപ്പെട്ട് ആറിടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്. മുൻ സെക്രട്ടറിമാരുടെ വീട്ടിലും വ്യാപക പരിശോധന നടത്തി.
കഴിഞ്ഞ 30 വർഷത്തിലേറെയായി സിപിഐ നേതാവായ എൻ ഭാസുരാംഗനാണ ബാങ്ക് പ്രസിഡന്റ്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവിൽ മിൽമ തെക്കൻ മേഖല അഡ്മിനിസ്‌ട്രേറ്ററാണ് സിപിഐ നേതാവായ ഭാസുരാംഗൻ.

ഇന്ന് പുലർച്ചയാണ് ഇഡി സംഘം റെയ്ഡിനായി എത്തിയത്. നാല് വാഹനങ്ങളിൽ ആയാണ് ഇഡി സംഘം എത്തിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. നിലവിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. ക്രമക്കേടിൽ ഇ ഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധനാ റിപ്പോർട്ട് വാങ്ങിയിരുന്നു.

Story Highlights: kandala cooperative bank irregularities bhasurangan’s son Akhiljith arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here