Advertisement

സാമ്പത്തിക പ്രതിസന്ധി; സർക്കാർ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ, ഫർണിച്ചർ വാങ്ങൽ, വാഹനം വാങ്ങൽ എന്നിവയ്ക്ക് നിയന്ത്രണം

November 9, 2023
Google News 1 minute Read
Kerala facing huge financial crisis

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കണമെന്ന് വിവിധ വകുപ്പുകളോട് ധനവകുപ്പിന്റെ ആവശ്യം. സർക്കാർ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ, ഫർണീച്ചർ വാങ്ങൽ, വാഹനം വാങ്ങൽ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിലവിലെ സ്ഥിതിയിൽ ചെലവുകൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാളാണ് ഉത്തരവിറക്കിയത്.

ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലും കോടികൾ ചെലവഴിച്ച് ‘കേരളീയം’ എന്ന പേരിൽ സംഘടിപ്പിച്ച ധൂർത്തിലൂടെ എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്ന് ജനങ്ങളോട് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്കും സർക്കാരിനും ബാധ്യതയുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. കേരളീയത്തിന് ആരൊക്കെയാണ് സ്‌പോൺസർഷിപ്പ് നൽകിയത്? അതിന്റെ വിശദവിവരങ്ങളും പുറത്ത് വിടണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.

ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളത്തെ തള്ളിവിട്ട സർക്കാരാണ് ഒരു കൂസലുമില്ലാതെ പൊതുപണം ധൂർത്തടിക്കുന്നത്. പ്രത്യേക പരിഗണന നൽകി പൊതുസമൂഹത്തിനൊപ്പം ചേർത്ത് നിർത്തേണ്ട ആദിവാസി, ഗോത്ര വിഭാഗത്തിൽപ്പെട്ടവരെ പ്രദർശന വസ്തുവാക്കിയത് സർക്കാരിന്റെ മനുഷ്യത്വമില്ലായ്മയാണ്. പൊതുപണം കൊള്ളയടിക്കുന്നതിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വി ഡി സതീശൻ ആരോപിക്കുന്നു.

Story Highlights: Kerala facing huge financial crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here