സിപിഐഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല

സിപിഐഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി. രാഷ്ട്രീയ വിവാദമായതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പിന്മാറ്റം. സിഎംപി നേതാവ് സി പി ജോൺ വിഷയത്തിൽ അതൃത്പി അറിയിച്ചിരുന്നു. പിന്നാലെയാണ് പിന്മാറ്റം. ഇതോടെ സിപി ജോൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലും എത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയായിരുന്നു.(PK Kunhalikutty not Participate CPIM Trust Program)
കണ്ണൂരിൽ സിപിഐഎം അനുകൂല എംവിആർ ട്രസ്റ്റിന്‍റെ, എംവി രാഘവൻ അനുസ്മരണ പരിപാടിയിലാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ചിരുന്നത്. എംവി രാഘവന്‍റെ കുടുംബം നയിക്കുന്ന ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ മന്ത്രി വി എൻ വാസവൻ, എംവി ജയരാജൻ എന്നിവർക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. ഒടുവിൽ തീരുമാനം മാറ്റുകയായിരുന്നു. നാളെയാണ് എംവി രാഘവന്‍റെ ഒൻപതാം ചരമവാർഷികം.
Story Highlights: PK Kunhalikutty not Participate CPIM Trust Program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here