Advertisement

ഇ പോസ് മെഷീൻ തകരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു

November 10, 2023
Google News 2 minutes Read

സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു. ഇ പോസ് മെഷീൻ തകരാറിൽ. ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം നടക്കുന്നില്ല. OTP, യിലും കിട്ടുന്നില്ല. ആധാർ ഓതന്റിഫിക്കേഷൻ പരാജയം.രാവിലെ റേഷൻ വ്യാപാരികൾ കട തുറന്നത് മുതൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കഴിഞ്ഞ മാസം ഇതേ അവസ്ഥ ഉണ്ടായിരുന്നു.(Ration distribution in the state has stopped)

കഴിഞ്ഞ കുറെ നാളായി നിലനിൽക്കുന്ന പ്രശ്‌നമാണിത്. ഇ പോസ് മെഷീന്റെ ക്ലൌഡ് മാറ്റിയിട്ടും ബാന്‍ഡ്‌വിത്ത് കൂട്ടിയിട്ടും നിരന്തരം പണിമുടക്കുകയാണ് ഇ പോസ് മെഷീന്‍. കഴിഞ്ഞ കുറെ മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല.

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

ഇന്ന് മുതല്‍ പലയിടങ്ങളിലും റേഷന്‍ വിതരണത്തില്‍ പ്രശ്നം നേരിട്ടിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. റേഷന്‍ വാങ്ങാന്‍ എത്തിയ പലരും വാങ്ങാതെ മടങ്ങേണ്ട അവസ്ഥയാണെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. ഇന്നലെയും സമാനമായ പ്രശ്നങ്ങൾ റേഷൻ കടകളിൽ അനുഭവപ്പെട്ടു.

Story Highlights: Ration distribution in the state has stopped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here