ആലപ്പുഴയിൽ 14 വയസുകാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് മർദിച്ചു

14 വയസുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചെന്ന് പരാതി. ആലപ്പുഴ മണ്ണഞ്ചേരിയിൽ മർദ്ദനമേറ്റത് അതിഥി തൊഴിലാളി യൂസഫിന്റെ മകൻ ബർക്കത്ത് അലിക്കാണ്. മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും ചെയ്തു. മർദ്ദനം സ്റ്റേഷനിൽ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചാണ്. 6 മണിക്കൂറാണ് ബർക്കത്തിനെ കസ്റ്റഡിയിൽ വച്ചത്.(A 14-year-old boy beaten up by the police)
Read Also: ഗൃഹാതുരത്വത്തിന്റെ നനുത്ത പച്ചപ്പാണ് കൈതോല മെടഞ്ഞുള്ള പൂക്കൂട| Onam Special
പരുക്കേറ്റ ഡൽഹി സ്വദേശിയായ വിദ്യാർത്ഥി ചെട്ടികാട് ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി. പ്രായ പൂർത്തിയാകാത്ത ആളെന്ന് അറിയില്ലെന്നാണ് പൊലീസ് മറുപടി. പൊലീസ് നടപടികൾക്ക് താൻ സാക്ഷിയെന്ന് വീട്ടുടമ ജയ വ്യക്തമാക്കി. പരാതിയിൽ അന്വേഷണം തുടങ്ങുമെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ ഡോ ബി വസന്തകുമാരി അറിയിച്ചു.
Story Highlights: A 14-year-old boy beaten up by the police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here