Advertisement

ശിശുദിന സ്റ്റാമ്പ് തയ്യാറാക്കല്‍; ചിത്രരചനയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടി റിജു എസ് രാജേഷ്

November 11, 2023
2 minutes Read
Children's Day stamp making drawing competition

നവംബര്‍ 14 ശിശു ദിനമാഘോഷത്തോടനുബന്ധിച്ച് നടത്തിയ സ്റ്റാമ്പ് തയ്യാറാക്കലില്‍ മികച്ച ചിത്രമായി അയിരൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി റിജു എസ് രാജേഷിന്റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് റിജു ഒന്നാം സ്ഥാനം നേടിയത്.

റിജുവിന്റെ ചിത്രമുള്‍പ്പെടുന്ന ശിശു ദിന സ്റ്റാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി തുടങ്ങിയവര്‍ സ്റ്റാമ്പ് പ്രകാശന ചടങ്ങില്‍ പങ്കെടുക്കും.

കുട്ടികള്‍ക്ക് ഇണങ്ങിയ ലോകം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്റ്റാമ്പ് തയ്യാറാക്കല്‍. നവംബര്‍ 14ന് തിരു കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി സ്‌കൂളിന് ട്രോഫി സമ്മാനിക്കും. റിജുവിനെ പ്രശസ്തി ഫലകവും സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും നല്‍കി ആദരിക്കും. സ്‌കൂളിന് നല്‍കുന്ന റോളിഗ് ട്രോഫി റിജുവും പ്രിന്‍സിപ്പല്‍ ഡോ. മേഴ്സി തോമസും ചേര്‍ന്ന് ഏറ്റുവാങ്ങും.

കേരളലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ നേമം പുഷ്പരാജ് ആണ് ചിത്രം തെരഞ്ഞെടുത്തത്. ലളിതവും എന്നാല്‍ ഭാവനാസമ്പന്നവും അര്‍ത്ഥപൂര്‍ണവുമാണ് റിജുവിന്റെ കലാസൃഷ്ടിയെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാമ്പ് വിതരണത്തിലൂടെ സമാഹരിക്കുന്ന ഫണ്ട് അനാഥബാല്യങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്ത നങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് സംസ്ഥാന ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ഗോപി അറിയിച്ചു.

Read Also: ശിശുദിനം മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി

എറണാകുളം ജില്ലയിലെ കുറുമശ്ശേരിയില്‍ അംബാട്ടുപറമ്പില്‍ രാജേഷ് -ഷബാന ദമ്പതികളുടെ മകളാണ് റിജു. ഇരട്ട സഹോദരി റിധിയും ഒരേ ക്ലാസിലാണ്. അച്ഛന്‍ രാജേഷ് പോസ്റ്റ്മാനും അമ്മ ഷബാന ബേക്കറി ഉടമയുമാണ് .

Story Highlights: Children’s Day stamp making drawing competition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top